കെ.എസ്.സി-മലയാളം മിഷൻ കേരളപ്പിറവിദിനാഘോഷം
text_fieldsഅബൂദബി: കേരള സോഷ്യൽ സെന്ററും മലയാളം മിഷൻ അബൂദബി ചാപ്റ്ററും സംയുക്തമായി കേരളപ്പിറവിദിനം ആഘോഷിച്ചു. പരിപാടി മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ആമ്പൽ വിദ്യാർഥിനി ജയനന്ദന രതീഷ് ചൊല്ലിക്കൊടുത്ത എം.ടി. വാസുദേവൻനായർ രചിച്ച ഭാഷാപ്രതിജ്ഞയോടെയാണ് ആരംഭിച്ചത്.
മലയാളം മിഷൻ യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, അബൂദബി ചാപ്റ്റർ ചെയർമാൻ സൂരജ് പ്രഭാകർ, അബൂദബി മലയാളി സമാജം പ്രസിഡന്റ് ടി.എം. സലിം, ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ ക്ലാസുകളിലേക്ക് നടന്ന ലാറ്റർ എൻട്രി പഠനോത്സവത്തിന്റെ ഫലം മലയാളം മിഷൻ പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ പ്രഖ്യാപിച്ചു.
2024-2026 പ്രവർത്തന വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളം മിഷൻ അബൂദബി ചാപ്റ്റർ ഭാരവാഹികളുടെ പേരുവിവരങ്ങൾ മലയാളം മിഷൻ യു.എ.ഇ കോഓഡിനേറ്റർ പ്രഖ്യാപിച്ചു. ചടങ്ങിൽ മലയാളം മിഷൻ അബൂദബി ചാപ്റ്റർ ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും കേരള സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് ആർ. ശങ്കർ നന്ദിയും പറഞ്ഞു.
കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ പഠനോത്സവങ്ങളുടെ സർട്ടിഫിക്കറ്റുകളും മലയാളം മിഷൻ അബൂദബി ചാപ്റ്ററിന് കീഴിൽ അഞ്ചുവർഷവും മൂന്നുവർഷവും പൂർത്തിയാക്കിയ അധ്യാപകർക്കായുള്ള മെമെന്റോകളും സമ്മാനിച്ചു. ‘ദി പ്യൂപ്പിൾ ഓഫ് ഇന്ത്യ’ എന്ന ചിത്രീകരണത്തിൽ പങ്കെടുത്തവരെയും സംഘഗാനമത്സരത്തിലും തിരുവാതിര മത്സരത്തിലും സമ്മാനം നേടിയ വനിതാപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.