കെ.എസ്.സി വേനൽത്തുമ്പികൾ' സമ്മർക്യാമ്പ് സമാപിച്ചു
text_fieldsഅബൂദബി: കേരള സോഷ്യൽ സെൻറർ സംഘടിപ്പിച്ച ഓണലൈൻ സമ്മർ ക്യാമ്പ് 'വേനൽത്തുമ്പികൾ 2021' സമാപിച്ചു. ജി.എസ്. പ്രദീപ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അധ്യാപകരും ടീം ലീഡേഴ്‌സും ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവെച്ചു. ക്യാമ്പ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.കേരള സോഷ്യൽ സെൻറർ പ്രസിഡൻറ് വി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
ക്യാമ്പ് ഡയറക്ടർ ബിജിത് കുമാർ അവലോകനം നടത്തി. ക്യാമ്പ് കോഒാഡിനേറ്റർ കെ.കെ. ശ്രീവത്സൻ മോഡറേറ്ററായി. വനിത വിഭാഗം ആക്ടിങ് കൺവീനർ ഗീത ജയചന്ദ്രൻ, ബാലവേദി സെക്രട്ടറി മെഹ്‌റിൻ റഷീദ്, ബിന്ദു ഷോബി, റഫീഖ് കൊല്ലിയത്ത്, മിനി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച എെൻറ നാട് പ്രോജക്ട് വിജയികളെ രമേഷ് രവി പ്രഖ്യാപിച്ചു. റിദ ഫാത്തിമ, അനുശ്രീ ജിജികുമാർ, ലക്ഷ്മി രാജേഷ്, ഗൗരി ലക്ഷ്മി, നിഹാര സജീവ് എന്നിവർ വിജയികളായി. പ്രവീൺ ബാലൻ, ബിജു തുണ്ടിയിൽ, മനോരഞ്ജൻ, ഗൗതം കൃഷ്ണകുമാർ എന്നിവർ നിയന്ത്രിച്ചു.
ആറു മുതൽ 15 വയസ്സ് വരെയുള്ളവർക്കായി രണ്ടാഴ്ച നീണ്ടുനിന്ന ക്യാമ്പിൽ 385 കുട്ടികൾ പങ്കെടുത്തു. കുട്ടികളിലെ സർഗാത്മകത വളർത്താനും ഭയമില്ലാതെ പ്രശ്നങ്ങൾ നേരിടാനും വിനോദങ്ങളിലൂടെ കുട്ടികളിലേക്ക് വിജ്ഞാനം എത്തിക്കാനും ക്യാമ്പ് സഹായകമായി. ഗണിതം, നാടൻപാട്ടുകൾ, കരകൗശല വസ്തുക്കളുടെ നിർമാണം, മോട്ടിവേഷൻ, തിയറ്റർ പരിചയം, പ്രോജക്ട് അവതരണം തുടങ്ങിയവ ക്യാമ്പ് അംഗങ്ങളെ ആകർഷിച്ചു.
കേരളത്തിലെയും യു.എ.ഇയിലെയും കലാസാംസ്‌കാരിക സാഹിത്യരംഗത്തെ പ്രമുഖർ ക്യാമ്പിൽ അതിഥികളായെത്തി. കേരള സോഷ്യൽ സെൻറർ വൈസ് പ്രസിഡൻറ് റോയ് ഐ. വർഗീസ് സ്വാഗതവും അസിറ്റൻറ് ട്രഷറർ അമ്പലത്തുവീട്ടിൽ അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.