കാത്തിരിപ്പിന് അറുതി; കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി 18 മുതൽ
text_fieldsദുബൈ: ഗൾഫ് രാജ്യങ്ങളിലടക്കമുളള പ്രവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടി യാഥാർത്ഥ്യമാവുന്നു. പ്രവാസി ചിട്ടി രജിസ്േട്രഷൻ നടപടികൾ ഇൗ മാസം 18ന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരമ്പരാഗതമായ ഒരു സമ്പാദ്യ പദ്ധതിയാണ് കേരളീയർക്ക് ചിട്ടി. വലിയൊരു ശതമാനം വരുന്ന ഗൾഫിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും പ്രവാസി സമൂഹത്തിന് അതത് രാജ്യങ്ങളിൽ നിന്നു തന്നെ ചിട്ടിയിൽ പങ്കാളികളാവാനുളള അവസരമാണ് കൈവരുന്നത്.
ഗൾഫിലെ പ്രവാസികൾക്ക് ഒരു മികച്ച സമ്പാദ്യ പദ്ധതി എന്നതിനൊപ്പം കേരളത്തിന് വലിയ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന ഒരു സാമ്പത്തിക മാതൃക കൂടിയായി കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി മാറുമെന്ന് ധനകാര്യമന്ത്രി ഡോക്ടർ തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തെ ചിട്ടിയിൽ നിന്ന് വ്യത്യസ്തമായി പ്രവാസി ചിട്ടിക്ക് എൽ.ഐ.സിയുടെ ഇൻഷുറൻസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചിട്ടിയിൽ ചേരുന്ന ആരെങ്കിലും മരണമടഞ്ഞാൽ ബാക്കി വരുന്ന തവണകൾ എൽ.ഐ.സി അടച്ചുതീർക്കുകയും ആനുകൂല്യം ബന്ധുക്കൾക്ക് ലഭ്യമാക്കുകയും ചെയ്യും. ചിട്ടിയിൽ ചേർന്നവരാരെങ്കിലും വിദേശത്ത് മരണമടഞ്ഞാൽ മൃതദേഹം നാട്ടിലെത്തിക്കാനുളള ചുമതല കെ.എസ്.എഫ്.ഇ വഹിക്കും. സ്റ്റേറ്റ് ഇൻഷുറൻസ് പരിരക്ഷയും പ്രവാസി ചിട്ടിക്കുണ്ടാകും.
പ്രവാസി ചിട്ടിയുടെ തുടക്കം യു.എ.ഇയിലായിരിക്കും. തുടർന്ന് മറ്റ് ജി.സി.സി രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക എന്നിവിടങ്ങളിലെ പ്രവാസി സമൂഹത്തിനും പ്രവാസി ചിട്ടി ലഭ്യമാക്കും. കിഫ്ബിയുടെയും (കേരള ഇൻഫ്രാസ്ട്രക്ചർ ആൻറ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ്) നോർക്കയുടെയും സഹകരണത്തോടെയാണ് പ്രവാസി ചിട്ടി നടത്തുന്നത്. 24,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ വർഷം കിഫ്ബി പ്രഖ്യാപിച്ചിരിക്കുന്നത്. പണിതീർത്ത വകയിൽ 301 കോടി രൂപ കരാറുകാർക്ക് വിതരണം ചെയ്തുകഴിഞ്ഞു. അടുത്ത വർഷം 20,000 കോടി രൂപയുടെ പ്രവർത്തനങ്ങൾ കിഫ്ബി ഏറ്റെടുക്കും. ബജറ്റിൽ വേറെ 10,000 കോടി രൂപ ഉൾക്കൊളളിക്കുകയും ചെയ്യും.
വിവിധ ധനകാര്യ ഏജൻസികൾ വഴി ഇതിനായുള്ള വായ്പകൾ തയാറാക്കിയിട്ടുണ്ടെന്ന് കിഫ്ബി സി.ഇ.ഒ ഡോ. കെ.എം എബ്രഹാം അറിയിച്ചു. പ്രവാസി ചിട്ടി ബിസിനസിൽ സാധാരണയുണ്ടാവുന്ന നീക്കിയിരിപ്പ് കിഫ്ബി വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. ചിട്ടി പിടിക്കുന്നവർക്ക് എത്രയും വേഗം മുഴുവൻ തുകയും കൊടുത്തുതീർക്കുകയും ചെയ്യും. പ്രവാസി ചിട്ടിയിൽ ചേരുന്നവർ അടക്കുന്ന തവണകൾ കിഫ്ബി ബോണ്ടുകളിലേക്കാണ് പോവുന്നത്.
നാട്ടിലെ ചെറുതും വലുതുമായ വികസനപ്രവർത്തനങ്ങൾക്ക് ഇത് ഉപയോഗെപ്പടും^ ഡോ. എബ്രഹാം വ്യകതമാക്കി.
പ്രവാസി ചിട്ടിയുടെ പ്രവർത്തനം മുഴുവൻ ഓൺലൈനിൽ ആയിരിക്കും. ചിട്ടിയിൽ ചേരുന്നതും പണമടയ്ക്കുന്നതും രേഖകൾ സമർപ്പിക്കുന്നതുമെല്ലാം കമ്പ്യൂട്ടർ വഴിയോ മൊബൈൽ വഴിയോ ആണ്. സിഡിറ്റിെൻറ നേതൃത്വത്തിൽ എൻ.ഐ.സിയും മറ്റു ചില സോഫ്റ്റ് വെയർ സ്ഥാപനങ്ങളും ചേർന്നാണ് ഇതു സജ്ജീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.