കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി യൂറോപ്പിൽ
text_fieldsദുബൈ: ഗൾഫ് രാജ്യങ്ങളിൽ സജീവമായ കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി യൂറോപ്പിലും തുടങ്ങി. ല ണ്ടനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ധന മന്ത്രി ടി.എം.തോമസ് ഐസക്കിെൻറ അദ്ധ്യക്ഷതയിൽ കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാം, കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, മാനേജിങ് ഡയറക്ടർ എ. പുരുഷോത്തമൻ, ഇംഗ്ലണ്ടിലെ വിവിധമേഖലകളിലെ മലയാളികൾ, മലയാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. രജിസ്ട്രേഷൻ ആരംഭിച്ച് ഉടനെ യു.കെ, ഫ്രാൻസ്, സ്പെയിൻ, നോർവേ, നെതർലൻഡ്, ജർമ്മനി, അയർലൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്ന് നിരവധിപേർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി രജിപ്രവാസികൾക്ക് 10ലക്ഷം വരെയുള്ള ചിട്ടി ബാദ്ധ്യതക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ, പൂർണ്ണമായും ഓൺലൈൻ പ്രവർത്തനം, 24 മണിക്കൂറും പ്രവർത്തനസജ്ജമായ കോൾ സെൻറർ എന്നിവ പ്രവാസിചിട്ടിയുടെ പ്രത്യേകതകളാണ്.
ചിട്ടിയിലൂടെ സമാഹരിക്കുന്ന തുക കിഫ്ബി വഴി കേരളവികസനപ്രവർത്തനങ്ങളിൽ വിനിയോഗിക്കും. ചിട്ടിയിൽ ചേരുന്നതിനു പ്രവാസികൾക്ക് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളുടെ നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് യു.പി.െഎ എന്നിവയും പ്രവാസി രാജ്യങ്ങളിലെ ബാങ്കുകളുടെ ഇൻറർനാഷണൽ ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാം. വെബ്സൈറ്റ് വഴിയും ആൻഡ്രോയ്ഡ്/ ഐഫോൺ മൊബൈൽ ആപ്പ് വഴിയും വരിക്കാർക്ക് ചിട്ടികളുടെ ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.