നാലു പതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് കുഞ്ഞുമോൻ നാട്ടിലേക്ക്
text_fields
ദുബൈ:: 42 വർഷത്തെ യു.എ.ഇയിലെ പ്രവാസം അവസാനിപ്പിച്ച് കുഞ്ഞുമോൻ നാടണയുന്നു. പച്ചക്കറി കച്ചവടത്തിൽ തുടങ്ങി യു.എ.ഇ ഡിഫൻസിലും പൊലീസിലും സേവനമനുഷ്ഠിച്ചതിെൻറ ചാരിതാർഥ്യത്തോടെയാണ് മലപ്പുറം പെരുമ്പടപ്പ് ചെറായി കല്ലാട്ടയിൽ കുഞ്ഞുമോെൻറ മടക്കം. 1978ൽ അജ്മാനിലുണ്ടായിരുന്ന ജ്യേഷ്ഠൻ മൊത്തൂട്ടി നൽകിയ വിസയിലാണ് ദുബൈയിൽ വന്നിറങ്ങിയത്.
കപ്പലിെൻറ കാലമായിരുന്നെങ്കിലും തിരുവനന്തപുരത്തുനിന്ന് വിമാനത്തിലായിരുന്നു യാത്ര. പഴം -പച്ചക്കറി കട നടത്തിപ്പുമായാണ് പ്രവാസജീവിതത്തിന് തുടക്കമിട്ടത്. ഇതിനിടയിൽ ഡിഫൻസിൽ ജോലി ലഭിച്ചു. ഇവിടത്തെ സേവനം ഒമ്പതുവർഷം പിന്നിട്ടപ്പോൾ ദുബൈ പൊലീസിലേക്ക് വിളി വന്നു. രണ്ടു പതിറ്റാണ്ട് ദുബൈ പൊലീസിലെ ജീവനക്കാരനായി സേവനമനുഷ്ഠിച്ച ശേഷമാണ് മടങ്ങുന്നത്.
പ്രവാസജീവിതത്തിെൻറ നാലു പതിറ്റാണ്ടും ദുബൈയിലാണ് ജീവിച്ചുതീർത്തത്. ഇനി കുടുംബത്തോടൊപ്പം വിശ്രമിക്കണമെന്നാണ് കുഞ്ഞുമോെൻറ ആഗ്രഹം. ഭാര്യ: ജമീല. മകൻ ജുനൈദ് നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്നു. അടുത്ത ദിവസംതന്നെ കുഞ്ഞുമോൻ നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.