കുന്നംകുളം എൻ.ആർ.ഐ ഫോറം യു.എ.ഇ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsഅജ്മാൻ: കുന്നംകുളത്തുകാരുടെ പ്രവാസി സംഘടനയായ കുന്നംകുളം എൻ.ആർ.ഐ ഫോറം യു.എ.ഇ ഓണം വിപുലമായി ആഘോഷിച്ചു. അജ്മാൻ വിമൻസ് അസോസിയേഷൻ ഹാളിലായിരുന്നു ‘കുന്നോളം പൊന്നോണം’ എന്ന പേരിൽ ഓണം ആഘോഷിച്ചത്.
മികച്ച ബോഡി ബിൽഡർ മിസ് തൃശൂർ ആരതി കൃഷ്ണ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഐ പ്രവർത്തകർ അണിയിച്ചൊരുക്കിയ മെഗാ പൂക്കളം ആകർഷണീയമായിരുന്നു. തുടർന്ന് പായസമത്സരം, കുട്ടികളുടെ കലാപരിപാടികൾ, തിരുവാതിരക്കളി, ശിങ്കാരിമേളം, ഗാനമേള തുടങ്ങിയവ അരങ്ങേറി. 1500ഓളം പേർക്ക് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു. പ്രവാസ ലോകത്ത് 50 വർഷം പിന്നിട്ട അയ്യപ്പൻ, രാധാകൃഷ്ണൻ, പുലിക്കോട്ടിൽ സൈമൺ എന്നിവരെയും പല്ലില്ലാത്ത ചിരികൾ എന്ന ചെറുകഥാസമാഹാരം രചിച്ച എഴുത്തുകാരി റസീന ഹൈദറിനെയും പൊന്നാടയണിയിച്ചു.
അകാലത്തിൽ പൊലിഞ്ഞുപോയ സംഘടന വൈസ് പ്രസിഡന്റ് വിനു വലിയവളപ്പിലിനെ യോഗം അനുസ്മരിച്ചു. പ്രസിഡന്റ് സുനിൽ കല്ലായിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രോഹിത് റോഷൻ സ്വാഗതവും ദീപിക കൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.