പെരുമ വിളിച്ചോതി കുറ്റ്യാടി കാര്‍ണിവല്‍ സമാപിച്ചു
text_fieldsഅബൂദബി: നാടിന്റെ സംസ്കാരവും രുചിയും പൈതൃകവും വിളിച്ചോതി കുറ്റ്യാടി കാര്‍ണിവല്‍ സമാപിച്ചു. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലെ കാര്‍ണിവല്‍ നഗരിയില്‍ കടത്തനാടന്‍ ഭക്ഷണ സ്റ്റാളുകളും നാടന്‍കളികളും പഞ്ചായത്തുകള്‍ തമ്മിലുള്ള കമ്പവലി മത്സരവും ഇരുനൂറോളം കലാകാരന്മാര് അണിനിരന്ന കലാവിരുന്നും കാര്ണിവലിനെത്തിയവര്ക്ക് നാടിന്റെ ഓര്‍മകള്‍ സമ്മാനിച്ചു.
വൈകുന്നേരം നടന്ന ചെണ്ടമേളത്തിന്റെയും കേരള കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രക്കുശേഷം അബ്ദുല്ല മല്ലിശ്ശേരി കൊടിയേറ്റി. കളരിപ്രദര്‍ശനവും ആയോധന മുറകളും കോല്‍ക്കളിയും ആവേശമായി. കുറ്റ്യാടിയിലെ ചരിത്രശേഷിപ്പുകള്‍ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. വനിതകളുടെയും വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ കുറ്റ്യാടി ഭക്ഷണവിഭവങ്ങളും ഒരുക്കി.
വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം കുറ്റ്യാടി നിയോജക മണ്ഡലം മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ശാദി മുബാറക് സെക്കന്‍ഡ് എഡിഷന്റെ ലോഗോ പ്രകാശനം അബൂദബി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്കല്‍, ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദിന് നല്കി പ്രകാശനം ചെയ്തു.
പദ്ധതിയിലേക്ക് ആദ്യ സ്നേഹസമ്മാനം ശറഫുദ്ദീന്‍ മംഗലാട്, യൂസുഫ് സി.എച്ചിന് കൈമാറി. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി, ഷാര്‍ജ കെ.എം.സി.സി ട്രഷറര്‍ അബ്ദു റഹ്മാന്, ഐ.ഐ.സി ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, ഖത്തര്‍ കെ.എം.സി.സി സെക്രട്ടറി സല്മാന് ഇളയിടം, അബ്ദുല്‍ ബാസിത് കായക്കണ്ടി, സി.എച്ച്. ജാഫര്‍ തങ്ങള്‍, അഷ്റഫ് നജാത്, റഫീഖ് പാലൊള്ളതില്‍, ഷംസീര്‍ ആര്.ടി, അഫ്സല് വി.കെ എന്നിവർ സംസാരിച്ചു. അസ്മര്‍ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ജാഫര്‍ തങ്ങള്‍ വരയാലില്‍, ശിഹാബ് എം.കെ, ശറഫുദ്ദീന്‍ കടമേരി, ശബിനാസ് കുനിങ്ങാട്, റാഷിദ് വി.പി, സിറാജ് കുറ്റ്യാടി, റസാഖ് മണിയൂര്‍, ബഷീര്‍ കുനിയില്‍, കെ.കെ.സി. അമ്മദ് ഹാജി, കണ്ടിയില്‍ മൊയ്തു ഹാജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.