കുവൈത്ത് തീപിടിത്തം: അനുശോചിച്ച് ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ്
text_fieldsദുബൈ: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവർ അറിയിച്ചു. വലിയ സ്വപ്നങ്ങളുമായി പ്രവാസം തിരഞ്ഞെടുത്തവരുടെ ദാരുണമായ അന്ത്യം സങ്കടകരമാണെന്നും എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മാർ തോമസ് തറയിൽ പറഞ്ഞു. ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും നൽകണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് കുവൈത്ത് ചാപ്റ്ററിനോട് ആവശ്യപ്പെടുകയുംചെയ്തു.
ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ അസി. ഡയറക്ടർ ഫാ. ജിജോ മാറാട്ടുകളം, ഗ്ലോബൽ കോഓഡിനേറ്റർ ജോ കാവാലം, ഗൾഫ് കോഓഡിനേറ്റർ ബിജു മട്ടാഞ്ചേരി, കുവൈത്ത് കോഓഡിനേറ്റർ ഷാജിമോൻ ഈരേത്ര എന്നിവരുടെ നേതൃത്വത്തിൽ ഒരു കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതായി ഡയറക്ടർ ഫാ. ടെജി പുതുവീട്ടിൽകളം അറിയിച്ചു.
ഗൾഫ് എക്സിക്യൂട്ടിവ് അംഗം മനോജ് അലക്സാണ്ടർ, ജിം പറപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവാസി അപ്പോസ്തലേറ്റിന്റെ വളന്റിയർമാർ അപകട സ്ഥലത്ത് സേവനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.