കെ.വി. രവീന്ദ്രന് യാത്രയയപ്പ് നൽകി
text_fieldsദുബൈ: ഇൻകാസ് ദുബൈ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി കോൺഗ്രസ് നേതാവ് കെ.വി. രവീന്ദ്രന് യാത്രയയപ്പ് നൽകി. ഇൻകാസ് യു.എ.ഇ കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻറ് എൻ.പി. രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ 136ാം സ്ഥാപക ദിനവും കണ്ണൂർ കോർപറേഷൻ വിജയാഘോഷവും സംഘടിപ്പിച്ച വേളയിലാണ് യാത്രയയപ്പ് നൽകിയത്. ഇൻകാസ് കണ്ണൂർ ജില്ല പ്രസിഡൻറ് പി.കെ. റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി അഡ്വ. ഹാഷിക്ക് തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. ഇൻകാസ് ദുബൈ സ്റ്റേറ്റ് പ്രസിഡൻറ് നദീർ കാപ്പാട് മെമേൻറായും ഒ.ഐ.സി.സി ഗ്ലോബൽ മെംബർ മോഹൻദാസ് ആലപ്പുഴ പൊന്നാടയും അണിയിച്ച് ആദരിച്ചു. ഇൻകാസ് നേതാക്കളായ മൊയ്തീൻ കുറ്റ്യാടി, സി.എ. ബിജു, നൂറുൽ ഹമീദ്, അഷ്റഫ് പാലേരി, ജില്ല പ്രസിഡൻറുമാരായ ബാലൻ പവിത്രൻ (തൃശൂർ), ബഷീർ നാരാണിപ്പുഴ (മലപ്പുറം), സാമൂഹിക പ്രവർത്തകൻ അജിത് കണ്ണൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും ട്രഷറർ സൂരജ് കാടാച്ചിറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.