യു.എ.ഇയിലെ തൊഴില്‍ നിയമം; വെര്‍ച്വല്‍ കോണ്‍ഫറന്‍സ് ഇന്ന്
text_fieldsഅബൂദബി: യു.എ.ഇയിലെ പുതിയ തൊഴില്‍ നിയമങ്ങള്‍-സവിശേഷതകളും അറിഞ്ഞിരിക്കേണ്ടതും എന്ന പ്രമേയത്തില്‍ ബുധനാഴ്ച രാത്രി 8.30ന് വെര്‍ച്വല്‍ കോണ്‍ഫറന്‍സ് നടക്കും. സൂം പ്ലാറ്റ്ഫോമില്‍ ഐ.ഡി - 88353667707, 2022 എന്ന പാസ്കോഡ് മുഖേന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം. പ്രവാസി ഇന്ത്യ അബൂദബിയുടെ പ്രവാസി ഡെസ്ക് സംഘടിപ്പിക്കുന്ന പരിപാടിക്ക് യു.എ.ഇയിലെ നിയമരംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു വരുന്ന അഡ്വ. പി.വി. ഷഹീന് നേതൃത്വം നല്‍കും. തൊഴില്‍ കരാറുകളുടെ സ്വഭാവം, പ്രബേഷന്‍ നിയമങ്ങള്‍, അടിസ്ഥാന ശമ്പളം, ഗ്രാറ്റ്വിറ്റി സ്കീമുകള്‍, അവധി ദിനങ്ങള്‍, പുതിയ വര്‍ക്ക് മോഡലുകള്‍, ജോലി സമയം, ഒരേസമയം ഒന്നിലധികം തൊഴിലുകള്‍, പാര്‍ട്ട് ടൈം തൊഴിലുകള്‍ക്കുള്ള അവസരം, വിദൂര തൊഴില്‍ സാധ്യതകള്‍, സെല്‍ഫ് എംപ്ലോയ്മെന്റ്, സ്ത്രീക്കും പുരുഷനും തുല്യവേതനം തുല്യ പരിഗണന, കൂടുതല്‍ പ്രസവാവധി, ജുഡീഷ്യല്‍ ഫീസ് ഇളവുകള്‍ തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.