തൊഴിലാളി പ്രശ്നം ഒത്തുതീർന്നു; ശമ്പളകുടിശ്ശിക പകുതി നൽകാൻ തീരുമാനം
text_fieldsഅബൂദബി: ഏഴു മാസം ശമ്പളമില്ലാതെ ദുരിതത്തിലായ അൽ വസീത കാറ്ററിങ് കമ്പനി തൊഴിലാളി കളിൽ ഭൂരിഭാഗത്തിെൻറയും കേസ് ഒത്തുതീർന്നു. തൊഴിലാളികളുടെ പേരിൽ കെട്ടിെവച്ച ബാ ങ്ക് ഗാരണ്ടി തുകയായ 30 ലക്ഷം ദിർഹം ഉപയോഗിച്ച് ശമ്പള കുടിശ്ശികയുടെ പകുതി, ആനുകൂല്യം, നാട്ടിലേക്കുള്ള ടിക്കറ്റ് എന്നിവ നൽകുമെന്ന് അബൂദബി കോടതി അറിയിച്ചു. യു.എ.ഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാൻ അനുമതിയുണ്ട്. ഇതിനകം വേറെ ജോലി കണ്ടെത്തിയവർക്ക് വിസമാറ്റത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
70ഒാളം മലയാളികൾ ഉൾപ്പെടെ 400 തൊഴിലാളികളായിരുന്നു ശമ്പളവും ആനുകൂല്യവുമില്ലാതെ പ്രയാസത്തിലായിരുന്നത്. ശമ്പള കുടിശ്ശികയുടെ 50 ശതമാനം നൽകാമെന്ന കമ്പനിയുടെ തീരുമാനം ഇവരിൽ 310 പേർ അംഗീകരിക്കുകയായിരുന്നു. കേസ് നൽകി അന്തിമ വിധി നേടിയ മൂന്നുപേർക്ക് കോടതി നിർദേശിച്ച തുക മുഴുവൻ നൽകാനും നിർദേശിച്ചു. അതേസമയം, നിബന്ധന അംഗീകരിക്കാത്ത 90 പേർ മുഴുവൻ ശമ്പളകുടിശ്ശികയും ആനുകൂല്യവും വേണമെന്നാവശ്യപ്പെട്ട് കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. തൊഴിലാളികളുടെ പ്രയാസം ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
മാനവവിഭവശേഷി^സ്വദേശിവത്കരണ മന്ത്രാലയവും അബൂദബി മൊബൈൽ കോടതിയും അബൂദബി പൊലീസും അൽ വസീത കാറ്ററിങ് കമ്പനി, വിവിധ രാജ്യങ്ങളുെട എംബസികൾ എന്നിവയുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ തൊഴിലാളികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 310 പേർ കേസ് അവസാനിപ്പിക്കാൻ സമ്മതപത്രം ഒപ്പിട്ടുനൽകിയത്. ധാരണയനുസരിച്ചുള്ള തുക തിങ്കളാഴ്ച വിതരണം ചെയ്യും. വിസ കാലാവധി കഴിഞ്ഞവരുടെ പിഴ മാനവവിഭവശേഷി^സ്വദേശിവത്കരണ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് ഒഴിവാക്കി നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.