Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവീട്ടുജോലിക്കാരുടെ...

വീട്ടുജോലിക്കാരുടെ അവകാശ സംരക്ഷണ കരട്​ നിയമത്തിന്​ എഫ്​.എൻ.സി അംഗീകാരം

text_fields
bookmark_border
വീട്ടുജോലിക്കാരുടെ അവകാശ സംരക്ഷണ കരട്​ നിയമത്തിന്​ എഫ്​.എൻ.സി അംഗീകാരം
cancel

അബൂദബി: വീട്ടുജോലിക്കാരുടെ അവകാശം സംരക്ഷിക്കാനും ജോലിസമയം ക്രമീകരിക്കാനുമുള്ള കരട്​ നിയമത്തിന്​ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്​.എൻ.സി) അംഗീകാരം നൽകി. അന്താരാഷ്​​്ട്ര തൊഴിൽ സംഘടനാ കൺവെൻഷ​​​െൻറ ശിപാർശകൾക്ക്​ അനുസൃതമായി തയാറാക്കിയ കരട്​ നിയമത്തിന്​ മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിട്ടുണ്ട്​. 
യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ ഒപ്പ്​ വെക്കുന്നന്നതോടെ നിയമത്തിന്​ പ്രാബല്യമാകും. 
ജോലിക്കാരുടെ വാർഷികാവധി, വാരാവധി, രേഖകൾ കൈവശം വെക്കാനുള്ള അവകാശം, വിശ്രമ സമയക്രമം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ്​ നിയമം. എല്ലാ തരം വിവേചനത്തിൽനിന്നും പീഡനത്തിൽനിന്നും വീട്ടുേജാലിക്കാർക്ക്​ സംരക്ഷണവും നിയമം ഉറപ്പ്​ നൽകുന്നു. 18 വയസ്സ്​ പൂർത്തിയായവരെ മാത്രമേ ജോലിക്ക്​ നിയമിക്കാവൂ എന്ന്​ നിയമത്തിൽ വ്യക്​തമാക്കുന്നു. സ്വന്തം രാജ്യത്തുനിന്ന്​ പുറപ്പെടുന്നതിന്​ മുമ്പ്​ ​േജാലിയെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ജോലിക്കാർ മനസ്സിലാക്കിയിട്ടുണ്ടെന്ന്​ ഉറപ്പ്​ വരുത്താനുള്ള തൊഴിൽനിയമന ഏജൻസികളുടെ ഉത്തരവാദിത്തത്തെ കുറിച്ചും പരാമർശിക്കുന്നു. തൊഴിലാളി, തൊഴിലുടമ, തൊഴിൽനിയമന ഏജൻസി എന്നിവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിയമത്തിലുണ്ട്​. 
തൊഴിലാളിയുടെ പ്രബേഷൻ നിബന്ധനകൾ, കരാർ റദ്ദാക്കു​േമ്പാൾ പാലിക്കേണ്ട കാര്യങ്ങൾ, ജോലിക്കാരനെ കാണാതായാൽ ​തൊഴിലുടമ ചെയ്യേണ്ട കാര്യങ്ങൾ, ശമ്പള വ്യവസ്​ഥ, ശമ്പളം നൽകിയത്​ രേഖപ്പെടുത്തേണ്ട വിധം തുടങ്ങിയവയും നിയമനിർദേശങ്ങളിലുണ്ട്​. 
വീട്ടുജോലിക്കാരെ വേലക്കാർ, സഹായി, കാവൽക്കാരൻ, സുരക്ഷാ ഉദ്യോഗസ്​ഥൻ, വീട്ടിലെ ആട്​മാട്​ ശുശ്രൂഷകൻ, കുടുംബ ഡ്രൈവർ, കുതിര പരിചാരകൻ, പ്രാപ്പിടിയൻ പരിശീലകൻ, വീട്​ സൂക്ഷിപ്പുകാരൻ, സ്വകാര്യ പരിശീലകൻ, സ്വകാര്യ അധ്യാപകൻ, ശിശുപരിപാലകർ, വീട്ടുകൃഷിയുടെ നോട്ടക്കാർ, സ്വകാര്യ നഴ്​സ്​. സ്വകാര്യ പി.ആർ.ഒ, സ്വകാര്യ കാർഷിക എൻജിനീയർ എന്നിങ്ങനെ തരംതിരിക്കുന്നു. ഇതുവരെ വേലക്കാർ, വീട്ടുകൃഷി നോട്ടക്കാർ, വീട്ടു ഡ്രൈവർ എന്നി​ങ്ങനെ മാത്രമാണ്​ തരംതിരിച്ചിരുന്നത്​. 
യു.എ.ഇയിൽ 750,000ത്തോളം വീട്ടുജോലിക്കാരുണ്ട്​ എന്നാണ്​ കണക്കാക്കിയിരിക്കുന്നത്​.
 ​രാജ്യത്തെ മൊത്തം വിദേശ തൊഴിലാളികളുടെ 20 ശതമാനം വരുമിത്​. ഇവരിൽ 65 ശതമാനവും അബൂദബി, ദുബൈ, ഷാർജ എമിറേറ്റുകളിലാണ്​. 
ബുധനാഴ്​ച നടന്ന എഫ്​.എൻ.സി യോഗത്തിൽ സ്​പീക്കർ ഡോ. അമൽ അബ്​ദുല്ല ആൽ ഖുബൈസി അധ്യക്ഷത വഹിച്ചു. മാനവ വിഭവശേഷി^സ്വകാര്യവത്​കരണ മന്ത്രി സഖർ ബിൻ ഗോബാശ്​ സഇൗദ്​ ഗോബാശ്​, എഫ്​.എൻ.സി കാര്യ സഹമന്ത്രി നൂറ ബിൻത്​ മുഹമ്മദ്​ ആൽ കഅബി തുടങ്ങിയവരും പ​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labour
News Summary - Labour
Next Story