ലക്ഷത്തിലേറെ പേരെ പങ്കെടുപ്പിച്ച് തൊഴിലാളി ദിനാചരണം
text_fieldsദുബൈ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് ദുബൈയിൽ മേയ് ഒന്ന് ബുധനാഴ്ച അന്താരാഷ്ട്ര തൊഴിലാളി ദിനാചരണം നടന്നു. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. കായികം, വിനോദം, ബോധവത്കരണം, സംസ്കാരം, ആരോഗ്യം എന്നിവ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പരിപാടികളിൽ 8 കമ്പനികളെ പ്രതിനിധാനം ചെയ്ത് 1.11 ലക്ഷത്തിലധികം തൊഴിലാളികൾ പങ്കെടുത്തു.
എമിറേറ്റ്സിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾക്ക് ജി.ഡി.ആർ.എഫ്.എ ദുബൈ ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, മേജർ ജനറൽ ഡോ. അലി ബിൻ അജീഫ്, കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ നീണ്ടുനിന്ന ചടങ്ങുകളിൽ സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, സമ്മാനദാന ചടങ്ങുകൾ എന്നിവ നടന്നു.
ചടങ്ങിൽ തൊഴിലാളികളെ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മഹത്തായ മൂല്യങ്ങളും പാരമ്പര്യങ്ങളും സഹിഷ്ണുതയും ഉൾക്കൊള്ളുന്നതാണ് യു.എ.ഇ സമൂഹത്തിന്റെ സവിശേഷതയെന്നും തൊഴിലാളി ദിനം ആഘോഷിക്കുന്നത് ഇമാറാത്തിന്റെ വികസനത്തിനും പുരോഗതിക്കും സംഭാവന നൽകുന്ന തൊഴിലാളികളോടുള്ള അഗാധമായ നന്ദിയുടെ പ്രതീകമാണെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.