ഖോർഫക്കാൻ പരമ്പരാഗത മ്യൂസിയം കാണാനെത്തിയത് ലക്ഷം പേർ
text_fieldsഷാർജ: ഷാർജയുടെ ഉപനഗരവും കേരളീയ പ്രവാസത്തിെൻറ ഈറ്റില്ലവുമായ ഖോർഫക്കാനിലെ പരമ്പരാഗത മ്യൂസിയം കാണാൻ ലക്ഷം പേരെത്തിയെന്ന് ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം പറഞ്ഞു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശ പ്രകാരം പോയവർഷമാണ് സൂക്ക് അൽ ഷാർക്കിൽ മ്യൂസിയം സ്ഥാപിച്ചത്.
പൗരാണിക നാഗരികതയുടെ കഥ പറയുന്ന മ്യൂസിയത്തിൽ കാർഷിക- കടൽ ജീവിതങ്ങളുടെ വിസ്മയ കാഴ്ച്ചകൾ കാണാം. വർത്തമാന കാലത്തിൽ നിന്ന് ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്ന മ്യൂസിയത്തിൽ നിന്ന് വിദ്യാർഥികൾക്ക് ഭാവിയിലേക്ക് കരുതി വെക്കാൻ ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.