ലാൻഡ് ഓഫ് ഫെസ്റ്റിവൽ
text_fieldsയു.എ.ഇയിലെ വിനോദങ്ങളുടെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമാണ് ദുബൈ ഗ്ലോബല്‍ വില്ലേജ്. ഈ ഫെസ്റ്റിവല്‍ സിറ്റിയുടെ ചെറിയ രീതിയിലുള്ള പതിപ്പാണ് അജ്മാൻ ഫെസ്റ്റിവല്‍ ലാൻറ്. അജ്മാനില്‍ നിന്ന് ഉമ്മുല്‍ ഖുവൈനിലെക്ക് യാത്ര ചെയ്യുമ്പോള്‍ രണ്ട് എമിറേറ്റുകളുടെയും ഇടയില്‍ ഷാര്‍ജ എമിറേറ്റിെൻറ ഒരു ഭാഗം കടന്നു വരുന്നുണ്ട് ഹമരിയ എന്ന പ്രദേശം. ആ നിലക്ക് അജ്മാന് ഷാര്‍ജ എമിറേറ്റുകള്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലത്തോട് ചേര്‍ന്ന് അജ്മാെൻറ ജറഫ് വ്യാവസായിക മേഖല 1 പ്രദേശത്താണ് ഫെസ്റ്റിവല്‍ ലാൻറ് സ്ഥിതി ചെയ്യുന്നത്. അജ്മാന് ചൈന മാളില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമേ ഇവിടെക്കുള്ളൂ. കണ്ടല്‍കാടുകള്‍ നിറഞ്ഞ വിനോദ സഞ്ചാര കേന്ദ്രമായ അല്‍ സോറയില്‍ നിന്നും ഷാര്‍ജ ഹമരിയ ഫ്രീസോണില്‍ നിന്നും ഇവിടേക്ക് ചുരുങ്ങിയ സമയം കൊണ്ട് എത്തിച്ചേരാം.
കുട്ടികള്‍ക്കായി പ്രത്യേകം വിനോദ ഉപകരണങ്ങളും കുടുംബവുമായി ആസ്വദിക്കാൻ കഴിയുന്ന വിനോദ- ഷോപ്പിങ് സൗകര്യങ്ങളും ഇവിടുണ്ട്. ആധുനിക സംവിധാനങ്ങളുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി നിര്‍മ്മിച്ചതാണ് അജ്മാന് ഫെസ്റ്റിവല്‍ ലാൻറ്. വ്യത്യസ്തങ്ങളായ വിനോദ യന്ത്രങ്ങള്‍ ആസ്വാദകര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവല്‍ സിറ്റിയിലേക്ക് പ്രവേശനത്തിന് പണം ഈടാക്കുന്നില്ലെങ്കിലും വിനോദങ്ങള്‍ക്ക് ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈന, സൗദി അറേബ്യ, യു.എ.ഇ, യുറോപ്പ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ പവലിയനും ഇവിടെയുണ്ട്. വിവിധ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും സാംസ്കാരിക പരിപാടികളും മറ്റു കലാപരിപാടികളും സമയാസമയങ്ങളില്‍ ഇവിടെ അരങ്ങേറാറുണ്ട്. പതിവ് ദിനങ്ങളില്‍ വൈകീട്ട് നാല് മുതൽ രാത്രി 11 വരെയും വാരാന്ത്യ ദിവസങ്ങളില്‍ വൈകുന്നേരം നാ് മുതൽ രാത്രി 12 വരെയുമാണ് പ്രവൃത്തി സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.