അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം
text_fieldsദുബൈ: അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം. ഞായറാഴ്ച രാവിലെ 11.09നുണ്ടായ തീപിടിത്തത്തിൽ മലയാളിയുടെ സ്ഥാപനം അടക്കം എട്ടോളം സ്ഥാപനങ്ങൾ കത്തിനശിച്ചു.
അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 4ൽ കെമിക്കൽ വസ്തുക്കൾ സൂക്ഷിച്ച വെയർഹൗസിലാണ് ആദ്യം തീപിടിച്ചത്. ഇത് മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഉള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലായി.
എന്നാൽ, നാലു മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയ ദുബൈ സിവിൽ ഡിഫൻസ് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഇൻറീരിയർ സ്ഥാപനത്തിലും തീപിടിച്ചു. മൂന്നു സ്റ്റേഷനുകളിൽനിന്നുള്ള സംഘമെത്തി 12.40ഓടെ തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. വർക്ഷോപ്, ഇൻറീരിയർ ഡെകറേഷൻ, ഫുഡ് സ്റ്റഫ് സ്ഥാപനങ്ങളും കത്തിനശിച്ചവയിൽ പെടുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
തീപിടിത്തത്തെ തുടർന്ന് ഈ ഭാഗത്തെ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പുനഃസ്ഥാപിച്ചു. നിരവധി മലയാളികൾ ജോലിചെയ്യുന്ന പ്രദേശമാണിത്.
സാഹസികമായി കാരവൻ പുറത്തെടുത്ത് അനീഷ്
ദുബൈ: തീപടരുന്നതിനിടെ സാഹസികമായി കാരവൻ പുറത്തെടുത്ത് മലയാളി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനീഷാണ് ലക്ഷങ്ങൾ വിലയുള്ള കാരവൻ പുറത്തെടുത്തത്.
ഇൻറീരിയർ ഡെക്കറേഷൻസ് ഓഫിസിലാണ് അനീഷ് ജോലി ചെയ്യുന്നത്. തീപിടിത്തം തുടങ്ങിയ സമയത്ത് അനീഷ് ഓഫിസിലുണ്ടായിരുന്നു. പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ കാരവൻ പുറത്തേക്കിറക്കി. മറ്റൊരു കാരവൻ കൂടി സ്ഥാപനത്തിെൻറ ഉള്ളിലുണ്ടായിരുന്നു.
എന്നാൽ, ഇത് പുറത്തിറക്കുന്നതിനു മു േമ്പ സ്ഥാപനം അഗ്നി വിഴുങ്ങി. സ്ഥാപനത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്ന് കണക്കാക്കുന്നതായി അനീഷ് പറഞ്ഞു. പൊലീസിെൻറ വിലക്കുള്ളതിനാൽ ഇതുവരെ അകത്തേക്ക് കയറാൻ പറ്റിയിട്ടില്ലെന്നും അനീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.