തിരക്കുള്ളപ്പോള്‍ അബൂദബിയിൽ വലിയ വാഹനങ്ങൾക്ക് വിലക്ക്
text_fieldsഅബൂദബി: തിരക്കേറിയ സമയങ്ങളില്‍ താമസകേന്ദ്രങ്ങളിലെ റോഡുകളില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് അബൂദബി എമിററ്റില്‍ നിരോധിച്ചു.
വിലക്ക് ലംഘിക്കുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിൻറുകളും ചുമത്തുമെന്ന് അബൂദബി പൊലീസ് താക്കീത് നല്കി. രാവിലെ 6.30 മുതല്‍ 9 വരെയും വൈകീട്ട് മൂന്നു മുതല്‍ ആറുവരെയുമാണ് അബൂദബിയില്‍ തിരക്കേറിയ സമയമായി നിഷ്കര്‍ഷിച്ചിരിക്കുന്നത്. അല്‍ ഐനില്‍ രാവിലെ ആറര മുതല്‍ എട്ടര വരെയും ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെയുമാണ് തിരക്കേറിയ സമയം. നിയമലംഘകരെ പിടികൂടാന്‍ റോഡുകളില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അബൂദബി പൊലീസ് വ്യക്തമാക്കി.
അതേസമയം, കാലാവസ്ഥ മോശമാവുന്ന സാഹചര്യത്തിലും മഞ്ഞ്മൂടിയ അന്തരീക്ഷത്തിലും ഉള്മേഖലയിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോവുന്നത് അബൂദബി ട്രാഫിക് ആൻറ് പട്രോള്‍സ് ഡയറക്ട്രേറ്റ് നേരത്തെ വിലക്കിയിരുന്നു. അപകട സാധ്യത കൂടതലുള്ളതിനാലാണ് ട്രക്ക്, ബസ് തുടങ്ങിയ ഹെവി വാഹനങ്ങള്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ചത്.
വിലക്ക് ലംഘിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിൻറുമാണ് ശിക്ഷ ലഭിക്കുക. മൂടല്‍ മഞ്ഞ് കാലാവസ്ഥയില്‍ മാറ്റമുണ്ടാവും വരെ വലിയ വാഹനങ്ങള്‍ ഉള്‍മേഖലകളിലേക്ക് അടക്കമുള്ള റോഡുകളില്‍ പ്രവേശനമില്ലെന്നാണ് പോലിസ് നിര്‍ദേശിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.