പ്രാർഥനാനിർഭരം അവസാന വെള്ളി
text_fieldsദുബൈ: പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ റമദാനിലെ അവസാന വെള്ളിക്ക് വിട. അവസാന രാത്രികൾ കൂടുതൽ ഭക്തിനിർഭരമാക്കണമെന്നും ദൈവത്തിലേക്ക് അടുക്കണമെന്നും ഇമാമുമാർ ജുമുഅ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ഫിത്ർ സകാത്തിന്റെ പ്രാധാന്യം അറിയിക്കുന്നതായിരുന്നു ജുമുഅ ഖുത്ബ. വിശ്വാസികളുടെ തിരക്ക് പള്ളിവളപ്പും കഴിഞ്ഞ് റോഡുകളിലേക്ക് നീളുന്നതാണ് അവസാന വെള്ളിയാഴ്ച കണ്ടത്. പള്ളികൾക്കുള്ളിൽ ഇപ്പോഴും സാമൂഹിക അകലം നിർബന്ധമാണ്. അതിനാൽ, വിശ്വാസികളുടെ നിര റോഡുകളിലുമെത്തി. റമദാനിലെ ഇനിയുള്ള സമയം എങ്ങനെ ചെലവഴിക്കണമെന്നതായിരുന്നു ആദ്യ ഖുത്ബയിൽ ഇമാമുമാർ ഉദ്ബോധിപ്പിച്ചത്. ഫിത്ർ സകാത്ത് എന്താണെന്നും ആർക്കൊക്കെയാണ് നൽകേണ്ടതെന്നും രണ്ടാം ഖുത്ബയിൽ വിവരിച്ചു. 25 ദിർഹമാണ് യു.എ.ഇ മതകാര്യ വകുപ്പ് നിശ്ചയിച്ച ഫിത്ർ സകാത്.
യു.എ.ഇയിൽ മേയ് രണ്ടിന് പെരുന്നാളാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. നമസ്കാരത്തിനെത്തുന്നവർക്ക് മാസ്കും സാമൂഹിക അകലവും നിർബന്ധമാക്കിയിട്ടുണ്ട്. ഖുത്ബ ഉൾപ്പെടെ 20 മിനിറ്റാണ് സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.