കഴിഞ്ഞ വർഷം ദീവയിൽ നടന്നത് 1.25 കോടി ഡിജിറ്റൽ ഇടപാട്
text_fieldsദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ (ദീവ) കഴിഞ്ഞ വർഷം നടന്നത് ഒന്നേകാൽ കോടി ഡിജിറ്റൽ ഇടപാടുകൾ. 2022ൽ ഒരു കോടിയായിരുന്നു ദീവയുടെ ഡിജിറ്റൽ ഇടപാട്.
ഈ വർഷം 25 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതിൽ 21 ലക്ഷം ഇടപാടുകൾ നടന്നത് ദീവയുടെ വെബ്സൈറ്റ് വഴിയാണ്.
സ്മാർട്ട് ആപ് വഴി 32 ലക്ഷം ഇടപാടുകളും മറ്റ് ഡിജിറ്റൽ ചാനലുകൾ വഴി 68 ലക്ഷം ഇടപാടുകളുമാണ് കഴിഞ്ഞ വർഷം നടന്നത്. ദുബൈയെ ലോകത്തെ സ്മാർട്ടും സന്തോഷകരവുമായ നഗരമാക്കി മാറ്റാനുള്ള ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടുകളെ പിന്തുണക്കുന്നതിൽ ദീവയുടെ പങ്കാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ആഗോള ഡിജിറ്റൽ സാമ്പദ്വ്യവസ്ഥയുടെ പ്രഭവകേന്ദ്രമായി ദുബൈയെ മാറ്റാനുള്ള യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾക്ക് മികച്ച പിന്തുണയാണ് ദീവ എന്നും നൽകിവരുന്നതെന്ന് എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. യഥാസമയവും സുരക്ഷിതവും തടസ്സമില്ലാത്തതുമായ സേവനങ്ങൾ ഉറപ്പുവരുത്താൻ ഡിജിറ്റൽ ഇടപാടുകൾക്ക് കഴിയും.
അതോടൊപ്പം ഉപഭോക്താക്കൾക്ക് സമയം ലാഭിക്കാനും സാധിക്കും.
നിർമിത ബുദ്ധി, ബ്ലോക്ക് ചെയിൻ ഉൾപ്പെടെ നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഏറ്റവും പുതിയ മികച്ച സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഇത് നേടിയെടുക്കുന്നത്.
2023 അവസാനത്തോടെ 65 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് 90 ലധികം പദ്ധതികളുടെ ഡിജിറ്റൽ സംയോജനത്തിന് പുറമേ, ദീവയുടെ നൂതന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ 99.62 ശതമാനമായി വർധിപ്പിക്കാനും സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.