Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭക്ഷണമെത്തിക്കാൻ വൈകി:...

ഭക്ഷണമെത്തിക്കാൻ വൈകി: ‘കരീം’ തിരികെ നൽകിയത്​ ഏഴു ലക്ഷം ദിർഹം

text_fields
bookmark_border
ഭക്ഷണമെത്തിക്കാൻ വൈകി: ‘കരീം’ തിരികെ നൽകിയത്​ ഏഴു ലക്ഷം ദിർഹം
cancel

,ദുബൈ: ഓർഡർ നൽകിയ ഭക്ഷണമെത്തിക്കാൻ വൈകിയതിന് കഴിഞ്ഞ വർഷം​ ‘കരീം’ ആപ്ലിക്കേഷൻ ഉപഭോക്താക്കൾക്ക്​ തിരികെ നൽകിയത്​ 7,09,000 ദിർഹം. ഓർഡർ നൽകി നിശ്ചിത സമയത്തിന്​ ശേഷമുള്ള ഓരോ മിനിറ്റിനും ഒരു ദിർഹം വീതം ഉപഭോക്​താവിന്​ തിരികെ നൽകുമെന്ന്​ കഴിഞ്ഞ വർഷം കരീം പ്രഖ്യാപിച്ചിരുന്നു. ഈ വർഷവും അത്​ തുടരാനാണ്​ കമ്പനിയുടെ തീരുമാനം. അതേസമയം, ഉപഭോക്​താക്കൾക്ക്​ തിരികെ നൽകിയ പണം ഡെലിവറി റൈഡേഴ്​സിൽനിന്ന്​ ഈടാക്കില്ലെന്ന്​ കമ്പനി വൈസ്​ പ്രസിഡന്‍റ്​ ജാസ്കരൻ സിങ്​ വ്യക്തമാക്കി.

2022ലും 23ലും ലഭിച്ച ഓർഡറുകളിൽ ഭൂരിഭാഗവും കൃത്യസമയത്ത്​ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്​. 20ൽ ഒരു ഓർഡർ മാത്രമാണ്​ നിശ്ചയിച്ച സമയം മറികടന്നത്​. വിതരണം കൃത്യസമയത്ത്​ നടത്താൻ ഡെലിവറി റൈഡർമാരെ സമ്മർദത്തിലാക്കുന്നതിനേക്കാൾ സുരക്ഷിതമായി റൈഡ്​ ചെയ്യുന്നവർക്ക്​ ബോണസ്​ നൽകി സുരക്ഷ പ്രോത്സാഹിപ്പിക്കുകയാണ്​ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

റീഫണ്ട്​ ചെയ്യുന്ന പണം ഉപഭോക്താവിന്‍റെ കരീം പേ വാലറ്റിൽ നിക്ഷേപിക്കുകയാണ്​ കമ്പനി ചെയ്യുന്നത്​. ഇത്​ മറ്റ് പ്ലാറ്റ്​ഫോം സർവിസുകളിൽ ഉപയോഗിക്കാനും ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ പിൻവലിക്കാനുമുള്ള അവസരമുണ്ട്​.

2020ലാണ്​ ദുബൈ കേന്ദ്രീകരിച്ച്​ കരീം ആപ്ലിക്കേഷൻ പ്രവർത്തനം തുടങ്ങിയത്​. മൊറോക്കോ മുതൽ പാകിസ്താൻവരെ 10 രാജ്യങ്ങളിലായി 70 നഗരങ്ങളിൽ കമ്പനി സർവിസ്​ നടത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsfood newsfood delivery
News Summary - Late food delivery: 'Kareem' returned 7 lakh dirhams
Next Story