കോസ്മോ ലോജിസ്റ്റിക്സിന് തുടക്കം
text_fieldsഷാർജ: എയർ അറേബ്യയുടെ അനുബന്ധ സ്ഥാപനമായ കോസ്മോ ട്രാവൽസിന്റെ ലോജിസ്റ്റിക്സ് വിഭാഗത്തിന് തുടക്കം. ആഗോളതലത്തിൽ ബിസിനസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഉതകുന്ന സങ്കേതങ്ങളാണ് കോസ്മോ ലോജിസ്റ്റിക്സ് മുന്നോട്ടുവെക്കുന്നത്. ചരക്ക് ഗതാഗതരംഗത്തെ മുഴുവൻ സേവനങ്ങളും എത്തിക്കുകയാണ് ലക്ഷ്യം. ദുബൈയിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
നവീനമായി രൂപകൽപന ചെയ്ത അത്യാധുനിക ലോജിസ്റ്റിക് സൊലൂഷനുകളാണ് കോസ്മോ ലോജിസ്റ്റിക്സ് വാഗ്ദാനം ചെയ്യുന്നത്. ജനറൽ മാനേജർ സമന്തക് ദാസ് ഗുപ്തയുടെ നേതൃത്വത്തിലാണ് ലോജിസ്റ്റിക്സ് ഡിവിഷന് കോസ്മോ രൂപം നൽകിയിരിക്കുന്നത്. ബിസിനസുകളുടെ സ്വഭാവം മുൻനിർത്തി സമഗ്രവും കാര്യക്ഷമവുമായ ലോജിസ്റ്റിക് പരിഹാരങ്ങൾ കൈമാറുകയാണ് ലക്ഷ്യമെന്ന് സമന്തക് ദാസ് ഗുപ്ത പറഞ്ഞു.ചരക്ക് കൈമാറൽ, വിതരണ ശൃംഖല മാനേജ്മെന്റ്, വിവിധ വ്യവസായങ്ങൾക്കായുള്ള ബെസ്പോക്ക് ലോജിസ്റ്റിക് തന്ത്രങ്ങൾ എന്നിവയിൽ കോസ്മോ ലോജിസ്റ്റിക്സ് വൈദഗ്ധ്യം ഉറപ്പാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.