അഞ്ചാമത് ഷാർജ ലേബർ സ്പോർട്സ് ടൂർണമെന്റിന് തുടക്കം
text_fieldsഷാർജ: അഞ്ചാമത് ഷാർജ ലേബർ സ്പോർട്സ് ടൂർണമെൻറിന് തുടക്കം. ഷാർജ സ്പോർട്സ് കൗൺസിൽ ചെയർമാൻ ഈസ ഹിലാലിന്റെ സാന്നിധ്യത്തിൽ ലേബർ സ്റ്റാൻഡേഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ സാലിം യൂസുഫ് അൽ ഖസീർ ഉദ്ഘാടനം ചെയ്തു. ഷാർജ ഇന്റർനാഷനൽ എയർപോർട്ടിന് എതിർവശത്തുള്ള ഷാർജ നാഷനൽ പാർക്കിൽ നടക്കുന്ന ടൂർണമെന്റ് മാർച്ച് 25 വരെ നീണ്ടുനിൽക്കും. ഷാർജ സ്പോർട്സ് കൗൺസിൽ, ഷാർജ സ്പോർട്സ് ക്ലബ്, റീച്ച് ടാർഗെറ്റ് സ്പോർട്സ് സർവിസസ് എന്നീ ഓർഗനൈസിങ് കമ്പനികളുമായി സഹകരിച്ചാണ് ടൂർണമെൻറ്.
റീച്ച് ടാർഗെറ്റ് സ്പോർട്സ് സർവിസസ് സ്ഥാപകനും ഡയറക്ടറുമായ താരിഖ് സാലിം അൽ ഖാൻബാഷി, സപ്പോർട്ട് സർവിസസ് വിഭാഗം മേധാവി ഉമർ മുഹമ്മദ് അൽ സൽമാൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ഉദ്യോഗസ്ഥർ, പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. അഞ്ച് കായിക ഇനങ്ങളിലായി ഏകദേശം 1,400 കളിക്കാരെ 97 ടീമുകളായി തിരിച്ചിരിക്കുന്നു. രണ്ടര ലക്ഷം ദിർഹമിന്റെ പാരിതോഷികങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.