ഫ്ലൂ വാക്സിനേഷൻ കാമ്പയിന് തുടക്കം
text_fieldsഅബൂദബി: വർഷംതോറും നടത്തിവരാറുള്ള ഫ്ലൂ വാക്സിൻ കാമ്പയിന് അബൂദബി ഹെൽത്ത് സർവിസസ് കമ്പനി (സെഹ) തുടക്കംകുറിച്ചു.
രോഗപ്രതിരോധശേഷി കൈവരിക്കൂ, സമൂഹത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തിയാണ് ആരോഗ്യമന്ത്രാലയം ഇത്തരമൊരു കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്.
കൃത്യമായ ഇടവേളകളിലുള്ള വാക്സിനേഷൻ ഗുരുതരമായ രോഗങ്ങളെയും ആശുപത്രി വാസവും തടയുമെന്ന് സെഹയുടെ ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടറായ ഡോ. നൂറ അൽ ഗൈതി പറഞ്ഞു. കോവിഡാനന്തരം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കെ മറ്റു വൈറസുകൾക്കെതിരെ ജാഗ്രത പാലിക്കുന്നത് പ്രാധാന്യമേറിയതാണെന്നും അവർ ചൂണ്ടിക്കാട്ടി. എല്ലാവരും അപകടകരമായ ഗണത്തിൽപെടുന്നവർ ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്നും ഇതിലൂടെ ഇത്തരം രോഗങ്ങൾ ബാധിക്കുന്നതിൽനിന്ന് രക്ഷപ്രാപിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
സെഹയുടെ ആരോഗ്യകേന്ദ്രങ്ങളിലും കോവിഡ്-19 ഡ്രൈവ് ത്രൂ സർവിസ് സെൻററുകളിലും ഫ്ലൂ വാക്സിൻ ലഭ്യമാണെന്നും വാക്സിൻ ബുക്ക് ചെയ്യാനായി 80050 എന്ന സെഹ കോൾ നമ്പറിലോ സെഹയുടെ ആപ്ലിക്കേഷനോ ഉപയോഗിക്കാമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.