ചേന്ദമംഗലൂരിെൻറ ആഗോള പ്രവാസി കൂട്ടായ്മക്ക് തുടക്കം
text_fieldsദുബൈ: വിദേശരാജ്യങ്ങളിലെ ചേന്ദമംഗലൂരുകാരെയും എട്ടു പ്രവാസി സംഘടനകളെയും ഏകോപിപ്പിച്ച് രൂപവത്കരിച്ച 'എക്സ്പ്ലോർ' പ്രവാസി ക്ഷേമസമിതിയുടെ പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി എം.പി, നോർക്ക റൂട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ ആശംസ സന്ദേശങ്ങൾ വായിച്ചാണ് ഓൺലൈൻ പരിപാടി തുടങ്ങിയത്.
നവ കേരള നിർമാണത്തിൽ പ്രവാസികളുടെ പങ്ക് വലുതാണെന്നും നാടുമായുള്ള ബന്ധം കാത്തു സൂക്ഷിക്കാനും കേരളത്തിെൻറ വികസന പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകാനും എക്‌സ്‌പ്ലോർ സമിതിക്ക് സാധ്യമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
മഹാമാരി മൂലം പ്രവാസികൾ ഗുരുതര വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന സമയത്ത് ഏകോപിച്ച പ്രവർത്തനങ്ങളിലൂടെ പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന് രാഹുൽ ഗാന്ധി സന്ദേശത്തിൽ പറഞ്ഞു. മാന്ത്രികൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥി ആയിരുന്നു. സുഖവും ദുഃഖവും ഒരുപോലെ മനുഷ്യരുടെ കൂടെ സഞ്ചരിക്കുന്നവരാണെന്നും ഏതു മഹാമാരിയിലും പ്രതീക്ഷ കൈവിടരുതെന്നും മുതുകാട് ഓർമിപ്പിച്ചു.
ലിേൻറാ ജോസഫ് എം.എൽ.എ, ആദ്യകാല പ്രവാസിയും 'മാധ്യമം' ചീഫ് എഡിറ്ററുമായ ഒ. അബ്ദുറഹിമാൻ, മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, ചേന്ദമംഗലൂരിലെ ആദ്യ പ്രവാസിയും ദയാപുരം സ്ഥാപനങ്ങളുടെ സ്ഥാപകനുമായ സി.ടി. അബ്ദുറഹീം എന്നിവർ ആശംസ നേർന്നു.
എക്സ്േപ്ലാർ സമിതി ചീഫ് കോഓഡിനേറ്റർ യൂനുസ് പി.ടി സമിതിയുടെ രൂപവത്കരണ പശ്ചാത്തലവും ലക്ഷ്യവും ഘടനയും വിശദീകരിച്ചു. അംഗ സംഘടനകളായ ഖിയ (ഖത്തർ), സിയ (യു.എ.ഇ.), റീച്ച് (സൗദി- മധ്യമേഖല), വെസ്പ (സൗദി- പടിഞ്ഞാറൻ മേഖല), സെപ്ക്ക (സൗദി -കിഴക്കൻ മേഖല), ബി.സി.എ.(ബഹ്‌റൈൻ), സി.എം.ആർ (ഒമാൻ), സി.എം.ആർ (കുവൈത്ത്) എന്നീ സംഘടനകളുടെ പ്രസിഡൻറുമാരും എക്‌സ്‌പ്ലോർ സാമ്പത്തിക സ്വാശ്രയ ഉപസമിതി അധ്യക്ഷൻ ഇ.പി. അബ്ദുറഹിമാനും (ഖത്തർ) സംസാരിച്ചു. ഫ്രാൻസ്, യു.കെ, ഇറ്റലി, ആസ്ട്രേലിയ, നേപ്പാൾ, അമേരിക്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ചേന്ദമംഗലൂർ പ്രവാസികളും പങ്കെടുത്തു. ലോഗോ രൂപകൽപന മത്സരത്തിലെ വിജയികളെ ദീർഘകാല പ്രവാസിയായ നജീബ് കാസിം പ്രഖ്യാപിച്ചു. ഖത്തറിലെ പ്രവാസ ചിത്രകാരൻ ബാസിത് ഖാൻ രൂപകൽപന ചെയ്ത ലോഗോ പ്രകാശനം ചെയ്തു.
ടി.ടി. മുഷ്താഖ്, ടി. സാലിഹ്, ലബീബ് എന്നിവർ നിയന്ത്രിച്ച പരിപാടിയിൽ കൗൺസിൽ അംഗം സാജിദ് അലി സ്വാഗതവും എക്സ്പ്ലോർ അസിസ്റ്റൻറ് ചീഫ് കോഓഡിനേറ്റർ സി.ടി. അജ്മൽ ഹാദി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.