ഇൻറർനാഷനൽ ഗവൺമെൻറ്് കമ്യൂണിക്കേഷൻ ഫോറത്തിന് തുടക്കം
text_fieldsഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ ഗവൺമെൻറ് മീഡിയ ബ്യൂറോ സംഘടിപ്പിക്കുന്ന ഇൻറർനാഷനൽ ഗവൺമെൻറ് കമ്യൂണിക്കേഷൻ ഫോറം (ഐ.ജി.സി.എഫ്) അൽതാവൂനിലെ വേൾഡ് എക്സ്പോ സെൻററിൽ ആരംഭിച്ചു. ലോകമെമ്പാടുമുള്ള 79 വിദഗ്ധരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് സർക്കാർ ആശയവിനിമയത്തിെൻറ അനുഭവങ്ങൾ പങ്കുവെക്കനും ഭാവിയിലേക്കുള്ള ചുവടുവെപ്പുകൾ വിലയിരുത്താനും അവസരമൊരുക്കുകയാണ് ഫോറത്തിെൻറ മുഖ്യ ലക്ഷ്യം. 'ചരിത്രപാഠങ്ങൾ, ഭാവി അഭിലാഷങ്ങൾ' ശീർഷകത്തിൽ ആദ്യദിനം വൈവിധ്യങ്ങളായ വിഷയങ്ങളാണ് ചർച്ചയായത്.
മന്ത്രിമാരും ഗവേഷകരും ചിന്തകരും സാമ്പത്തിക വിദഗ്ധരും അണിച്ചേർന്നു. നിലവിലെ സാമൂഹിക പ്രശ്നങ്ങളും മഹാമാരിക്കാലത്തെ മാന്ദ്യങ്ങളും പരിഹാരങ്ങളും വിഷയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.