'നിന്റെ സുരക്ഷ, നിന്റെ മാസ്ക്' പദ്ധതിക്ക് തുടക്കം
text_fieldsജിദ്ദ: മസ്ജിദുൽ ഹറാമിൽ 'നിന്റെ സുരക്ഷ... നിന്റെ മാസ്ക്' എന്ന പദ്ധതിക്ക് തുടക്കമായി. കോവിഡ് വ്യാപനം തടയുന്നതിനും ആരോഗ്യ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുന്നതിനുമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഇരുഹറം കാര്യാലയത്തിനു കീഴിലെ ഫീൽഡ് സർവിസ് വകുപ്പ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഹറമിലെത്തുന്ന തീർഥാടകരിൽ അവബോധം വളർത്താനും ആരോഗ്യകരമായ രീതിയിൽ മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് സേവന വിഭാഗം അണ്ടർ സെക്രട്ടറി മുഹമ്മദ് മുസ്ലിഹ് അൽജാബിരി പറഞ്ഞു. ഹറമിനുള്ളിൽ മാസ്കുകൾ വിതരണം ചെയ്യുന്നതിന് ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. പ്രതിദിനം 30,000ത്തിലധികം മാസ്കുകൾ വിതരണം ചെയ്യും. മാസ്ക് അഴിക്കരുതെന്നും ആരോഗ്യകരമായ രീതിയിൽ ധരിക്കണമെന്നും ആളുകളെ ബോധവത്കരിക്കും. സമൂഹമാധ്യമങ്ങളിൽ ഇതിനുവേണ്ട വിഡിയോകൾ പ്രചരിപ്പിക്കുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.