നിയമത്തെ ബഹുമാനിക്കുന്ന സംസ്കാരം; വിദ്യാഭ്യാസ ഫോറം സംഘടിപ്പിച്ച് റാക് പൊലീസ്
text_fieldsറാസല്‍ഖൈമ: സുരക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിച്ച് റാക് പൊലീസ്. ഡല്‍ഹി പ്രൈവറ്റ് സ്കൂളില്‍ ‘നിയമത്തെ ബഹുമാനിക്കുന്ന സംസ്കാരം’ എന്ന വിഷയത്തില്‍ നടന്ന വിദ്യാഭ്യാസ ഫോറത്തില്‍ കമ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആൻഡ് പ്രിവന്‍ഷന്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ. നാസര്‍ മുഹമ്മദ് അല്‍ ബക്കര്‍ അധ്യക്ഷത വഹിച്ചു.
സമാധാനം നിലനില്‍ക്കുന്ന ഭാവി സൃഷ്ടിക്കുന്നതിനും സമൂഹങ്ങള്‍ക്കിടയില്‍ സൗഹാര്‍ദവും സംസ്കാരങ്ങളുടെ സംവാദം പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കുന്നതാണ് വിദ്യാഭ്യാസ ഫോറം. നിയമങ്ങളെ ബഹുമാനിക്കുന്നതും മറ്റുള്ളവരെ ആദരിക്കേണ്ടതിന്റെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതും വൈവിധ്യങ്ങളെ വിലമതിക്കുന്നതിലുമുള്ള കമ്യൂണിറ്റി അംഗങ്ങളുടെ പങ്ക് തെളിയിക്കുന്നതാണ് ഫോറമെന്നും മുഹമ്മദ് അല്‍ ബക്കര്‍ അഭിപ്രായപ്പെട്ടു.
150ഓളം പേര് വിദ്യാഭ്യാസ ഫോറത്തില്‍ പങ്കാളികളായി. ആഭ്യന്തര മന്ത്രാലയം ലോ റെസ്പെക്ട് കള്‍ചര്‍ ഓഫിസിലെ സഖര്‍ ജമാല്‍ ബിലാല്‍ നിയമത്തോടുള്ള ബഹുമാനം, പരിഷ്കൃത പെരുമാറ്റം, കുറ്റകൃത്യങ്ങളിലകപ്പെടുത്തുന്ന പെരുമാറ്റങ്ങള്‍, നിയമ ചട്ടക്കൂടിനുള്ളില്‍ എന്റെ അവകാശങ്ങളും കടമകളും, സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളിലൂന്നി ബോധവത്കരണ പ്രഭാഷണം നടത്തി. റാക് ഡല്‍ഹി പ്രൈവറ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ദീപ വിനോദ്, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.