യു.എ.ഇ തൊഴിൽ നിയമങ്ങൾ പഠിക്കാനെത്തിയത് 40,000 വിദേശികൾ
text_fieldsദുബൈ: യു.എ.ഇയുടെ തൊഴിൽചട്ടങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും പഠിപ്പിക്കുന്ന ദുബൈ തൊഴിൽകാര്യ സ്ഥിരം സമിതിയുടെ ബോധവത്കരണ പരിപാടികളിൽ 40,000ത്തിലേറെ വിദേശ തൊഴിലാ ളികൾ പങ്കാളികളായെന്ന് സമിതി ചെയർമാനും ജി.ഡി.ആർ.എഫ്.എ ദുബൈ അസിസ്റ്റൻറ് ഡയറക് ടറുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അറിയിച്ചു. 2019ൽ മാത്രം 11,000ത്തിലേറെ പേരാണ് പങ്കെടുത്തത്. നിർമാണ മേഖലയിലുള്ള വിദേശ തൊഴിലാളികളുടെ അവകാശങ്ങളെ പിന്തുണക്കുന്ന യു.എ.ഇയുടെ വിശാല കാഴ്ചപ്പാടുകളുടെ ഭാഗമായി തൊഴിൽ മേഖലയിലും തൊഴിലാളികൾക്കിടയിലും കൂടുതൽ സന്തോഷം പകരുന്ന ഘടകങ്ങളെ അവതരിപ്പിക്കുന്നതിനുവേണ്ടിയുമാണ് വകുപ്പ് ഇത്തരം ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിന് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, കലാ-കായിക-വിനോദ മത്സരങ്ങൾ എന്നിവയെല്ലാം ഒരുക്കി തൊഴിലാളികൾക്കിടയിൽ സന്തോഷകരമായ സാഹചര്യങ്ങൾ വകുപ്പ് സ്യഷ്ടിച്ചു. അക്കാദമിക്-ശാസ്ത്രീയ അടിസ്ഥാനങ്ങൾക്കനുസരിച്ചും മനുഷ്യാവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുമാണ് ബോധവത്കരണ പരിപാടി നടത്തുന്നതെന്ന് പി.സി.എൽ.എ കൺസൾട്ടൻറും മിഡിലീസ്റ്റ് സെൻറർ ഫോർ ട്രെയിനിങ് ആൻഡ് െഡവലപ്മെൻറ് ചെയർമാനുമായ ഡോ. അഹമ്മദ് അൽ ഹാഷിമി പ്രസ്താവിച്ചു.
സെഷനുകൾ ആരംഭിക്കുന്നതിനുമുമ്പ് സംഘടിപ്പിച്ച സർവേകളിൽ പങ്കെടുത്ത തൊഴിലാളികളിൽ 68.99 ശതമാനം പേർക്ക് യു.എ.ഇയിലെ സാംസ്കാരികവും സാമൂഹികവുമായ പെരുമാറ്റങ്ങളെക്കുറിച്ച് മതിയായ അറിവുണ്ടെന്ന് വ്യക്തമായി. സെഷനുകൾക്കുശേഷം ഇത് 79.54 ശതമാനമായി ഉയർന്നു.
എന്നാൽ, രാജ്യത്തിനകത്ത് എമിറേറ്റ്സ് ഐഡി, ലേബർ കാർഡ് എന്നിവ കൈവശം െവക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് 71.63 ശതമാനം തൊഴിലാളികൾക്ക് മാത്രമാണ് ബോധ്യമുണ്ടായിരുന്നത്. സെഷനുകൾക്കുശേഷം ഇത് 79.94 ശതമാനമായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.