Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 12:30 AM GMT Updated On
date_range 27 Dec 2020 2:26 AM GMTപൈപ്പ് ലൈനിൽ ചോർച്ച; ഹദീഖ സ്ട്രീറ്റിൽ ഗതാഗതം വഴിതിരിച്ചുവിട്ടു
text_fieldsbookmark_border
ദുബൈ: മുനിസിപ്പാലിറ്റി ജലവിതരണ ശൃംഖലയിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു.ദുബൈയിലെ ഹദീഖ സ്ട്രീറ്റിലെ റോഡ് ഒരുഭാഗം അടച്ചാണ് വഴിതിരിച്ചുവിട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പൈപ്പ് ലൈനിലെ ചോർച്ച അൽ വാസൽ മേഖലയിലെ ഗതാഗതത്തെ ചെറിയ രീതിയിൽ ബാധിച്ചതായി ദുബൈ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
അബൂദബി, ജബൽ അലി ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങളെ അൽ മനാറ, ഉമ്മു അഷീഫ് സ്ട്രീറ്റ് വഴിയും ട്രേഡ് സെൻറർ വഴി കടന്നുവരുന്ന വാഹനങ്ങളെ അൽസഫ, ഉമ്മു അമ്മാറ സ്ട്രീറ്റ് വഴിയും തിരിച്ചുവിട്ടതായും ആർ.ടി.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story