ഇംഗ്ലീഷ് പഠനം; ഗൾഫ് മാധ്യമം വെബിനാർ ഇന്ന്
text_fieldsദുബൈ: എളുപ്പത്തിൽ ഇംഗ്ലീഷ് പഠിക്കാൻ എന്താണ് വഴി ?. പലരും ഉന്നയിക്കുന്ന ചോദ്യമാണിത്. മനസ്സുവെച്ചാൽ അതിവേഗം പഠിക്കാവുന്ന ഭാഷയാണ് ഇംഗ്ലീഷ്. ഇതിന് ചില ടിപ്സുകളും ട്രിക്കുകളുമുണ്ട്. ഇവ പറഞ്ഞുതരാൻ വെബിനാർ ഒരുക്കുകയാണ് 'ഗൾഫ് മാധ്യമം'. ഇംഗ്ലീഷ് പാർട്ണറുമായി സഹകരിച്ച് ഇന്നാണ് വെബിനാർ.
ഇംഗ്ലീഷ് ഭാഷാപ്രാവീണ്യമുള്ള സുഹൃത്തിനോടെന്ന പോലെ വ്യക്തിഗത പരിശീലനത്തിലൂടെ ഇംഗ്ലീഷ് അനായാസമായി പറഞ്ഞുപഠിക്കാനുള്ള നൂതന പാഠ്യപദ്ധതി വെബിനാറിലൂടെ വിദഗ്ധർ പരിചയപ്പെടുത്തും. ഇംഗ്ലീഷ് എങ്ങനെ പഠിക്കുമെന്ന ചോദ്യത്തിന് സംസാരിച്ചുകൊണ്ട് ഏറ്റവും നല്ലരീതിയിൽ പഠിക്കാം എന്ന ലളിതമായ ഉത്തരത്തിൽനിന്നാണ് ഇത്തരമൊരു പഠനരീതി ഇംഗ്ലീഷ് പാർട്ണർ ആരംഭിച്ചത്. ഇംഗ്ലീഷ് എന്ന കുരുക്കിനെ എളുപ്പത്തിൽ അഴിച്ചെടുക്കാനുള്ള നൂതന പഠനരീതികളെക്കുറിച്ചും പരിശീലനങ്ങളെക്കുറിച്ചും വെബിനാറിലൂടെ അറിയാം. ഒാൺലൈനായി ഇംഗ്ലീഷ് പരിശീലനം നൽകുന്ന പ്രമുഖ സ്ഥാപനമായ ഇംഗ്ലീഷ് പാർട്ണർ 2018 മുതലാണ് ദുബൈയിൽ പ്രവർത്തനമാരംഭിക്കുന്നത്.
മാതൃഭാഷ അറിയാത്തയാളുമായി ഒാൺലൈനായി ഇംഗ്ലീഷിൽ സംസാരിച്ച് രസകരവും വ്യത്യസ്തവുമായ പഠനരീതിയാണ് അവലംബിക്കുന്നത്. ഇന്ന് യു.എ.ഇ സമയം വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന വെബിനാറിൽ ഇംഗ്ലീഷ് പാർട്ണർ അക്കാദമിക് വിഭാഗം തലവൻ അഷ്ഹദ് എൽസാഹ്ലി, മുഖ്യ പരിശീലക ഷാരോൺ ഫ്ലെമിങ്, ഐ.ഇ.എൽ.ടി.എസ് പരിശീലകൻ ബിനോയ് വർഗീസ് എന്നിവർ സംസാരിക്കും. വെബിനാറിൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷന് www.madhyamam.com/webinar സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: +971557747252.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.