ചില ശിക്ഷകൾ നമ്മുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയേക്കാം
text_fieldsചില കേസുകളിലെ കുറ്റസമ്മതങ്ങൾ നമ്മുടെ അവസരങ്ങളും സ്വപ്നങ്ങളും നഷ്ടപ്പെടുത്തിയേക്കാം. ചെറിയ കേസുകളിൽപെടുന്നവർക്ക് പോലും ഇത് മൂലം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത അവസ്ഥയുണ്ടാകും. ചെറിയ പിഴയല്ലേ, ചെറിയ ശിക്ഷയല്ലേ എന്ന് കരുതി പലരും അപ്പീൽ നൽകുകയോ മേൽകോടതിയെ സമീപിക്കുകയോ ചെയ്യാത്തതാണ് വിനയാകുന്നത്.
കേസുകളിൽ ശിക്ഷ വിധിച്ചാൽ തീർച്ചയായും സമയപരിധിക്കുള്ളിൽ മേൽകോടതിയെ സമീപിക്കണം. ഇല്ലെങ്കിൽ സർക്കാർ ജോലി പോലുള്ളവക്കായി സമീപിക്കുേമ്പാൾ കേസിെൻറ പേരിൽ ജോലി നിഷേധിക്കപ്പെട്ടേക്കാം. ക്ലിയറൻസ് നൽകാൻ പൊലീസും തയാറാകില്ല.
മേൽകോടതിയെ സമീപിക്കാനുള്ള മടികൊണ്ടായിരിക്കും കോടതികളെ സമീപിക്കാത്തത്. ചിലപ്പോൾ 1000 ദിർഹം മാത്രമായിരിക്കും ശിക്ഷ. പക്ഷെ, ഇതിെൻറ പേരിൽ നഷ്ടപ്പെടുന്നത് നല്ലൊരു ജോലിയായിരിക്കും. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടാതിരിക്കാൻ ശ്രമിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ശിക്ഷിക്കപ്പെട്ടാലും മേൽ കോടതിയെ സമീപിച്ച് കേസ് ഒഴിവാക്കുക എന്നതായിരിക്കണം അടുത്ത ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.