കണ്ടുപഠിക്കാം എക്സ്പോയിൽനിന്ന്
text_fieldsഎക്സ്പോയിലെ സന്ദർശന അനുഭവങ്ങൾ സബീന ഇജാസ് എഴുതുന്നു
വെറും കാഴ്ചകൾ മാത്രമല്ല എക്സ്പോ 2020യിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പഠിക്കാനും ഉല്ലസിക്കാനും ആവശ്യമായ എല്ലാം ഒരുക്കിയിട്ടുണ്ട് മഹാമേളയിൽ. എക്സ്പോയുടെ പ്രവേശന കവാടം എത്തുേമ്പാൾതന്നെ തിരക്ക് തുടങ്ങും.
അവധി ദിനങ്ങളിൽ പവിലിയനുകളുടെ മുന്നിൽ നീണ്ട ക്യൂവായിരക്കും. പവിലിയനിലേക്ക് കയറണോ എന്നുപോലും തോന്നുന്ന രീതിയിലാണ് ക്യൂ. എന്നാൽ, ക്യൂവിൽനിന്ന് രക്ഷപെടാൻ ഒരു വഴിയുണ്ട്. എക്സ്പോ ആപിലെ സ്മാർട്ട് ക്യൂ ആക്ടിവേറ്റ് ചെയ്താൽ ക്യൂവിൽനിന്ന് രക്ഷപ്പെടാം. സ്മാർട്ടായ എക്സ്പോയിൽ എത്തുേമ്പാൾ നമ്മളും സ്മാർട്ടായി ചിന്തിക്കുന്നതല്ലേ അതിെൻറ സ്റ്റൈൽ.
ഓപർച്ചുനിറ്റി ഡിസ്ട്രിക്റ്റിലുള്ള യു.എ.ഇ പവിലിയൻ കണ്ടിരിക്കേണ്ട ഒന്നാണ്. ഇൻഡോർ മരുഭൂമിതന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും വലിയ പവിലിയൻ ഒരുക്കിയിട്ട് അവിടെയും ചൈന വേറെ ലെവൽ ആണെന്ന് തെളിയിച്ചിരിക്കുന്നു. എക്സ്പോ വീഥിയിലൂടെ ഇടതടവില്ലാതെ പോകുന്ന കാസ്കറ്റ് റോബോയുടെ പിന്നാലെ ആയിരുന്നു മോൾ. ചോദിക്കുന്നതിന് മറുപടി കൂടി കിട്ടുമ്പോൾ സംഗതി ഉഷാർ. ഇടയ്ക്കിടെ മോൾക്ക് കാൽ വേദനിക്കുമ്പോൾ ബഗ്ഗിയിലാകും യാത്ര. ബഗ്ഗി ഡ്രൈവർമാരിൽ നിരവധി സ്ത്രീകളുമുണ്ട്. തിരിക്കുപിടിച്ച എക്സ്പോ സൈറ്റിൽ വണ്ടി ഓടിക്കാൻ കുറച്ച് ക്ഷമതന്നെ വേണം.
വലുപ്പത്തിൽ രണ്ടാം സ്ഥാനമാണെങ്കിലും സന്ദർശകരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് സൗദി. അത്രയേറെ സന്ദർശകരാണ് സൗദി പവിലിയെൻറ മുന്നിൽ ക്യൂ നിൽക്കുന്നത്. എന്നാൽ, ഇവിടെയുള്ളവർ ആരെയും നിരാശപ്പെടുത്തുന്നില്ല. കാവയും കജൂറൂം നൽകി സ്വീകരികുമ്പോൾതന്നെ ക്യൂ നിന്ന ക്ഷീണം ദുബൈ കടക്കും.
അതിനിടയിൽ റേഡിയോയിൽനിന്ന് കിട്ടിയ സൂചനകളനുസരിച്ച് എക്സ്പോയിൽ ഒളിച്ചിരിക്കുന്ന മിസ്ട്രി മാനെ കണ്ടുപിടിക്കാൻ ആറു മുതൽ എട്ടുവരെ ശ്രമിച്ചു. എെൻറ അഞ്ചു വയസ്സുള്ള മോൾ ദുആ എല്ലാവരോടും മിസ്ട്രി മാനോട് ചോദിക്കേണ്ട കോഡ് ചോദിച്ചുകൊണ്ടിരുന്നു. പോയാൽ ഒരുവാക്കല്ലേ, കിട്ടിയാലോ 10,000 ദിർഹം. പക്ഷേ, മിസ്ട്രി മാൻ നമ്മളെ കണ്ടില്ല, നമ്മൾ മിസ്ട്രി മാനേയും കണ്ടില്ല.
ഗാർഡൻ ലൈറ്റ് ഷോ ആകാശത്ത് പൂക്കൾ വിതറി, വർണവിസ്മയങ്ങൾ കോരിച്ചൊരിയുന്നുണ്ട്. അഹമ്മദും ലത്തീഫയും കുട്ടികളുടെ മനസ്സ് വായിച്ചറിഞ്ഞ കഥാപാത്രങ്ങളാണ്. ഇനിയും വരുമെന്ന ദൃഢനിശ്ചയത്തോടെയാണ് പടിയിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.