വെല്ലുവിളികളുടെ കാലത്ത് ഐക്യത്തോടെ പോരാടാം -ഡോ. ആസാദ് മൂപ്പൻ
text_fieldsദുബൈ: കോവിഡ് മൂലം വെല്ലുവിളി നേരിടുന്ന ഈ കാലത്ത് ഐക്യത്തോടെ ഒരുമിച്ചുനിൽക്കാമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
പിന്നിട്ട വർഷങ്ങൾക്കിടെ ഇന്ത്യ ലോക സാമ്പത്തികരംഗത്തെ സൂപ്പർ പവറായും ആഗോളതലത്തിൽ നിർണായക ശക്തിയായും ഉയർന്നു.
ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ തലയുയർത്തിനിൽക്കാൻ പ്രാപ്തമാക്കിയ ദീർഘവീക്ഷണമുള്ള നേതൃത്വമാണ് രാജ്യത്തിെൻറ ശക്തിയെ രൂപപ്പെടുത്താൻ സഹായിച്ചത്. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ലോകമെമ്പാടുമുള്ള നമ്മുടെ പൗരൻമാരെ ഒന്നിപ്പിക്കുന്ന അചഞ്ചലമായ രാജ്യസ്നേഹത്തെക്കൂടിയാണ് ആഘോഷിക്കുന്നത്.
മഹാമാരി ഏറ്റവും രൂക്ഷമായ രീതിയിൽ രാജ്യത്തെ പരീക്ഷിച്ചു. എന്നിട്ടും രാജ്യം ശക്തമായി നിലകൊള്ളുകയും ഇടറാതെ മുന്നോട്ടുള്ള പ്രയാണം തുടരുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള പ്രവാസിസമൂഹം പ്രാദേശിക, അന്താരാഷ്ട്ര സർക്കാറുകൾക്കൊപ്പം ചേർന്നുനിന്ന് സഹായം ഒഴുക്കി. യു.എ.ഇ സർക്കാർ ഇന്ത്യക്ക് പിന്തുണ നൽകിയപ്പോൾ, യു.എ.ഇയിലുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി സമൂഹം ദുരിതാശ്വാസ സാമഗ്രികളും അവശ്യവസ്തുക്കളുമടക്കം നൽകി ദൗത്യത്തിെൻറ മുന്നണിയിൽ അണിനിരന്നു.
ഇന്ത്യയിലെ ആദ്യത്തെ കോവിഡ് വാക്സിനായ കോവാക്സിൻ അവതരിപ്പിച്ചത് ഇന്ത്യക്കാർക്കും മറ്റ് പല രാജ്യങ്ങൾക്കും വലിയ പ്രതീക്ഷ നൽകി. നേപ്പാൾ, ബംഗ്ലാദേശ്, മൊറോകോ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും വാക്സിൻ വിതരണം ചെയ്യാൻ രാജ്യത്തിന് സാധിച്ചു.
ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ ഒളിമ്പിക്സിലൂടെ ഇന്ത്യയുടെ മാറ്റത്തിെൻറ തിളക്കം കണ്ടു. ദുബൈ വേൾഡ് എക്സ്പോയിൽ രാജ്യം അതിെൻറ സാംസ്കാരിക പൈതൃകം, ആധുനിക ഭാവി, അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥ എന്നിവയുടെ ആഘോഷം പ്രകടമാക്കുന്ന അതിമനോഹരമായ പ്രദർശനം നടത്താനൊരുങ്ങുകയാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ആരോഗ്യപരിചരണരംഗം വഹിച്ച സുപ്രധാന പങ്ക് പ്രദർശിപ്പിക്കുന്ന നിരവധി പ്രോജക്ടുകളുമായി അണിനിരക്കുന്ന ഇന്ത്യൻ പവലിയെൻറ പ്രധാന സ്പോൺസർമാരിൽ ഒന്നാണ് ആസ്റ്റർ.
സമ്പൂർണ വാക്സിനേഷനിലൂടെ മാത്രമേ മഹാമാരിയെ മറികടന്ന് ഇന്ത്യക്കും പൗരൻമാർക്കും മഹത്തായ ഭാവി കെട്ടിപ്പടുക്കാൻ കഴിയൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.