Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്ലോ​ബ​ൽ...

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക് വ​രാം, സൂ​ക്ഷ്​​മ​ത​യോ​ടെ

text_fields
bookmark_border
ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക് വ​രാം, സൂ​ക്ഷ്​​മ​ത​യോ​ടെ
cancel
camera_alt

​േഗ്ലാബൽ വില്ലേജിൽ അവസാന വട്ട ഒരുക്കം നടത്തുന്ന തൊഴിലാളി

ദുബൈ: ഇതുവരെ കാണാത്ത കാഴ്​ചകളും അനുഭവങ്ങളുമായിരിക്കും ഇക്കുറി ​േഗ്ലാബൽ വില്ലേജിൽ സന്ദർശകരെ കാത്തിരിക്കുന്നത്​. പ്രവേശന കവാടത്തിൽ തെർമൽ കാമറകളും പരിശോധനകളും സാനിറ്റൈസറുകളുമായിരിക്കും സുരക്ഷയേകി നിങ്ങളെ സ്വീകരിക്കുക. പവലിയനിൽ ചിരിച്ചുകൊണ്ട്​ സ്വാഗതമോതിയവർ ഇക്കുറി മാസ്​കണിയും​. വർണം വിതറുന്ന സ്​റ്റേജ്​ ഷോകൾക്ക്​ പകരം വിർച്വൽ സംഗീത നിശകൾ അരങ്ങേറും. ഇത്​ ന്യൂ നോർമൽ കാലമാണ്​. ഇനി ഇങ്ങനെയൊക്കെയാണ്​ എന്ന്​ ലോകത്തോട്​ വിളിച്ചുപറയാനൊരുങ്ങുന്ന ​േഗ്ലാബൽ വില്ലേജ്​ സുരക്ഷിതത്വത്തി​െൻറ പുതുമാതൃകകളായിരിക്കും അവതരിപ്പിക്കുക. സുരക്ഷിതമായി ലോകമേള എങ്ങനെ നടത്താം എന്നത്​ ലോകത്തിന്​ മുന്നിൽ തെളിയിക്കാനാണ്​ ​ആഗോള ഗ്രാമത്തിൽ സന്നാഹമൊരുങ്ങുന്നത്​.കഴിഞ്ഞ സീസണി​െൻറ അവസാനവും ​േഗ്ലാബൽ വില്ലേജിനെ തേടി കോവിഡ്​ എത്തിയിരുന്നു. നിർബന്ധമായും മാസ്​ക്​ ധരിക്കണമെന്ന നിർദേശം അന്നുണ്ടായിരുന്നില്ല. എന്നാൽ, വ്യാപനം രൂക്ഷമായതോടെ ഒരാഴ്​ച മുമ്പ്​ വില്ലേജ്​ അടച്ചു.

600 സ്​ഥലങ്ങളിൽ സാനിറ്റൈസർ

വില്ലേജി​െൻറ എല്ലാ ഭാഗങ്ങളിലും അണുനശീകരണത്തിന്​ സൗകര്യമുണ്ടാവും. 600 സ്​ഥലങ്ങളിലാണ്​ സാനിറ്റൈസർ സ്​ഥാപിക്കുന്നത്​. കുട്ടികൾക്കുള്ള മാസ്കുകൾ സൗജന്യമായി വിതരണം ചെയ്യും. ​േദഹോഷ്മാവ് പരിശോധിച്ചായിരിക്കും ഓരോ സന്ദർശകനെയും അകത്തേക്ക് കയറ്റിവിടുക. എല്ലാ പ്രവേശന കവാടങ്ങളിലും തെർമൽ കാമറയുണ്ടാകും. പനിയും ചുമയുമുള്ളവർ വരരുത്​ എന്ന്​ നിർദേശം നൽകിയിട്ടുണ്ട്​. പ്രായമുള്ളവരും രോഗികളും തിരക്കേറിയ ഭാഗങ്ങളിൽനിന്ന് വിട്ടുനിൽകണം. നേരിട്ടുള്ള ഇടപാടുകൾ വഴിയല്ലാത്ത പണമിടപാടുകൾക്ക്​ സൗകര്യമുണ്ടായിരിക്കും.

മുഴുവൻ സംവിധാനങ്ങളും സ്ഥിരമായി അണുമുക്തമാക്കും. വാലേറ്റ് പാർക്കിങ് സംവിധാനം ഉണ്ടാവില്ല. എന്നാൽ, പെയ്ഡ് പാർക്കിങ് കേന്ദ്രങ്ങളുണ്ടാകും. പാർക്കിങ്​ സ്​ഥലങ്ങൾ ദിവസവും രാത്രി അണുമക്​തമാക്കും. പ്രാർഥനമുറികൾ പ്രാർഥനസമയത്ത് മാത്രമേ തുറക്കൂ. വീൽചെയറുകളും ട്രോളികളും ഓരോ ഉപയോഗ ശേഷവും അണുമുക്​തമാക്കും. മെയിൻ സ്​റ്റേജിന്​ മുന്നിൽ അതിഥികൾക്കുള്ള കസേരകൾ സാമൂഹിക അകലം പാലിച്ച്​ ക്രമീകരിക്കും. കാർണിവലിലെ റൈഡുകളിലും ഗെയിമുകളിലും നിശ്ചിത എണ്ണം ആളുകളെ മാത്രമേ അനുവദിക്കൂ. ഇവ ഒാരോ ഉപയോഗ ശേഷവും അണുമുക്​തമാക്കുമെന്നും അധികൃതർ അറിയിച്ചു.

വില്ലേജിനുള്ളിൽ പരിശോധന സൗകര്യം

ആവശ്യമായി വന്നാൽ വില്ലേജിനുള്ളിൽ കോവിഡ്​ പരിശോധന സൗകര്യമുണ്ടാവും. പ്രൈം ഹോസ്​പിറ്റൽ ക്ലിനിക്കുമായി സഹകരിച്ചാണ്​ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്​. എന്തെങ്കിലും മെഡിക്കൽ എമർജൻസിയുണ്ടായാൽ ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്​. പരിധിയിൽ കൂടുതൽ ആളുകൾക്ക്​ പ്രവേശനാനുമതി നൽകില്ല. ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ തത്സമയം അറിയിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Global Village
Next Story