ഇന്ന് കേൾക്കാം; ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സിനെക്കുറിച്ച്
text_fieldsആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളിലേക്ക് വിരൽചൂണ്ടുന്ന മൂന്ന് സെഷൻ ഉൾപ്പെടെ എട്ട് സെഷനുകളാണ് ഇന്ന് എജുകഫേയിൽ അരങ്ങേറുന്നത്. രാവിലെ പത്തിന് തുടങ്ങുന്ന ആദ്യ സെഷനിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സിലെ വിദഗ്ധനായ ബൻസൻ തോമസ് ജോർജ് പറഞ്ഞുതരും. ഇതിെൻറ ജോലി സാധ്യതകളും പഠനവഴികളും അദ്ദേഹം വിവരിക്കും.
ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന ഡാറ്റ സയൻസിനെക്കുറിച്ച് വിവരിക്കാനെത്തുന്നത് ഈ രംഗത്തെ വിദഗ്ധനായ ഹഫ്ജാഷ് ഉസ്മാനാണ്. നമ്മുടെ ഊഹങ്ങൾക്കും അപ്പുറത്തേക്ക് വളർന്നുകൊണ്ടിരിക്കുന്ന ഡാറ്റ സയൻസിെൻറ സാധ്യതകൾ അദ്ദേഹം പറഞ്ഞുതരും. വിദ്യാഭ്യാസ മേഖലയിൽ ഭക്ഷ്യമേഖലയുടെ പങ്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഫുഡ് ടെക്നോളജിയിൽ ആധുനിക ട്രെൻഡുകളും സാധ്യതകളും വിവരിക്കാൻ ആർ.എസ്. രശ്മി എത്തും.
എന്നാൽ, ഈ സാങ്കേതിക വിദ്യകളുടെ തള്ളിച്ചകൾക്കിടയിലും കുട്ടികളെ എങ്ങനെ മൊബൈലിെൻറ അമിത ഉപയോഗത്തിൽ നിന്ന് മോചിപ്പിക്കാം എന്നതിനെക്കുറിച്ച് ആസ്റ്റർ ഹോസ്പിറ്റലിലെ സൈകാട്രിസ്റ്റ് ഡോ. അരുൺ കുമാർ സംസാരിക്കും. കരിയർ എങ്ങനെ കെട്ടിപ്പടുക്കാമെന്നതിനെ കുറിച്ചായിരിക്കും ഒ. മുഹമ്മദലിയും മുഹമ്മദ് റിജുവും അജയ് പത്മനാഭനും വിവരിക്കുക.
നമ്മുടെ ഉള്ളിലെ കഴിവുകൾ കണ്ടെത്താനുള്ള മാനസിക പരിശീലനത്തെക്കുറിച്ച് ഡോ. മാണി പോളും ആരതി സി. രാജേന്ദ്രനും സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.