സോഷ്യൽ മീഡിയയെ സൂക്ഷിക്കാം: കുട്ടികൾക്കുള്ള ബോധവത്കരണവുമായി ഷാർജ സോഷ്യൽ സർവിസസ് വിഭാഗം
text_fieldsഷാർജ: സമൂഹമാധ്യമങ്ങളുമായുള്ള ഹാനികരമായ സമ്പർക്കത്തിൽനിന്ന് കുട്ടികളെ സംരക്ഷിക്കാൻ ബോധവത്കരണവും വിദ്യാഭ്യാസ പരിപാടികളുമായി ഷാർജ സോഷ്യൽ സർവിസസ് വിഭാഗം രംഗത്ത്. സമൂഹമാധ്യമങ്ങളുടെ അപകടസാധ്യതകളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിൽ കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ അവരുമായി ബന്ധപ്പെട്ട എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് സാമൂഹിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മറിയം അൽ ഖസീർ പറഞ്ഞു. തെറ്റായ രീതിയിലുള്ള കുട്ടികളുടെ പെരുമാറ്റത്തിൽ സമൂഹമാധ്യമങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള വിശ്വാസം വളർത്തിയെടുക്കുന്നതിന്‍റെയും കുട്ടികളുടെ പ്രവർത്തനങ്ങളിൽ മാതാപിതാക്കൾ പങ്കാളികളാകേണ്ടതിന്‍റെയും പ്രാധാന്യവും അവർ വ്യക്തമാക്കി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുവേണ്ടിയും സാമൂഹിക വിദ്യാഭ്യാസ വകുപ്പ് ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്. ഷാർജയിലെ പ്രാദേശിക സമൂഹത്തിന്‍റെ സ്ഥിരതയെ ബാധിക്കുന്ന പല മോശം പ്രതിഭാസങ്ങളുടെയും വ്യാപനം കുറക്കുന്നതിന് സമൂഹത്തെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രതിരോധ, വികസന പരിപാടികൾ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. കൂടാതെ, വ്യക്തിത്വ രൂപവത്കരണഘട്ടത്തിൽ കുട്ടികളിലും കൗമാരക്കാർക്കിടയിലും അവബോധം സൃഷ്ടിക്കുന്നതിലും വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.