കരാട്ടെ പഠിക്കാം, ചരിത്രമറിഞ്ഞ്
text_fieldsകരാട്ടെ എന്നത് പൊതുവായി പറയുന്ന പേരാണെങ്കിലും ഇതിന് പലവിധ രൂപഭാവങ്ങളുണ്ട്. ഒക്കിനാവ എന്ന കൊച്ചുദ്വീപിൽ നിന്നാണ് കരാട്ടെ ഉത്ഭവിച്ചത്. ദുബൈയുടെ മൂന്നിലൊന്നു മാത്രം വിസ്തീർണ്ണമുള്ള ആധുനിക ജപ്പാെൻറ പ്രവിശ്യയായ ഈ ദ്വീപ് ജപ്പാൻ മെയിൻ ലാൻഡിെൻറ തെക്കുപടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്നു.
കരാത്തെ എന്ന വാക്ക് തർജമ ചെയ്താൽ 'വെറും കൈ പ്രയോഗങ്ങൾ' (way of the empty hand) എന്നാണ് അർഥം ലഭിക്കുക. കരാത്തെ ദോ എന്ന വാക്കിൽ തേ (te) എന്നാൽ കൈ എന്നും ദോ (do) എന്നാൽ വഴി എന്നുമാണ് അർത്ഥം. നൂറ്റാണ്ടുകൾക്കുമുൻപ് ഒക്കിനാവയിലെ പല ദേശക്കാർക്കും അവരവരുടേതായ 'കൈ'കൾ ഉണ്ടായിരുന്നു. തിരിച്ചറിയുന്നതിനായി ദേശത്തിെൻറ പേരിന് ശേഷം 'തെ'എന്ന വാക്ക് വെക്കുന്നതായിരുന്നു പതിവ്.
അങ്ങിനെയാണ് ഒക്കിനാവയിലെ ഷൂരി, തൊമാരി എന്നീ പ്രധാന ദേശങ്ങളിൽ ഷൂരി-തെ (Shuri-te), തൊമാരി-തെ (Tomari-te) എന്നീ ശൈലികൾ ഉടലെടുത്തത്. ഈ പ്രദേശത്തെ തികഞ്ഞ അഭ്യാസിയും ഏറ്റവും ബഹുമാനിക്കപ്പെടുകയും ഒരു പരിധിവരെ ഭയക്കുകയും ചെയ്തിരുന്ന കരാട്ടെ പ്രഗത്ഭഭനായിരുന്നു സെൻസായി ചൊേടാകു ക്യാൻ. അദ്ദേഹത്തിെൻറ നേർശിഷ്യപരമ്പരയുടെ തുടർച്ചയാണ് ഇന്ന് യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് കരാട്ടെ ഗ്രൂപ്പ് പഠിപ്പിക്കുന്ന ഒകിനാവൻ ഷൊറിൻറു സെയ്ബുകാൻ (Okinawan Shorin-ryu Seibukan) എന്ന പരമ്പരാഗത കരാട്ടേ ശൈലി.
കരാട്ടെ കത്തകൾക്കും പ്രായോഗിക തലത്തിൽ ഉപയോഗിക്കാവുന്നതും കാര്യക്ഷമത ഏറിയതുമായ അഭ്യാസമുറകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ശൈലിയാണിത്. ഓരോ വിദ്യാർഥിയേയും അവരുടെ പ്രായത്തിനും കഴിവിനും താൽപര്യത്തിനും അധ്വാനത്തിനും അനുസരിച്ച് പടി പടിയായി ഗ്രേഡ് ചെയ്ത് യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച് മഞ്ഞ മുതൽ കറുപ്പ് വരെ ബെൽറ്റുകൾ കരസ്ഥമാക്കാൻ ഇവിടെ പ്രാപ്തരാക്കുന്നു. ബ്ലാക്ക് ബെൽറ്റിൽ തന്നെ ഉയർന്ന റാങ്കുകളിലേക്കുള്ള പരിശീലനവും ഇവിടെ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.