പൂവിനുള്ളിൽ പൂവിടർത്തി ഇന്ന് തിരുവോണം
text_fieldsഷാർജ: മലയാളിയുടെ മനസ്സിൽ അലിഞ്ഞുചേർന്ന സ്നേഹാർദ്ര തനിമയുടെ മഹിമ നിറഞ്ഞ ആഘോഷമാണ് ഓണം.നൂറ്റാണ്ടുകളുടെ കാലടിപ്പാടുകൾ പിന്നിടുമ്പോഴും അസീറിയൻ സംസ്കൃതിയോടും തൃക്കാക്കര സമൃദ്ധിയോടും അലിഞ്ഞുകിടക്കുമ്പോഴും അതിന്നും നിത്യയൗവനത്തിെൻറ പൂവിളി ഉണർത്തുന്നു.നാടിെൻറയും വീടിെൻറയും പുരോഗതിക്കായി നാടുവിട്ട പ്രവാസിയും സദ്ഭരണത്തിൽനിന്ന് സ്മൃതിയിലേക്ക് താഴ്ത്തപ്പെട്ട മഹാബലിയും പരസ്പരപൂരകങ്ങൾ ആയതുകൊണ്ടായിരിക്കണം ഗൾഫിലെ ഓണം കേരളത്തിലെ ഓണാഘോഷത്തെക്കാൾ ഒരു പണത്തൂക്കം മുന്നിൽനിൽക്കുന്നത്.ഉത്രാട ദിവസം വാങ്ങിക്കൂട്ടിയ സാധനങ്ങൾകൊണ്ട് തിരുവോണ സദ്യയിൽ ഇന്ന് രുചി കുമ്മിയടിക്കും.
തിരുവോണത്തിന് ഗൾഫിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും നടക്കാറുണ്ടെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ അതെല്ലാം വീടിനുള്ളിലെ പൂജാമുറിയിലേക്ക് മാറും.മലയാളി മങ്കമാർക്ക് തിരുവോണത്തിന് തലയിൽ ചൂടാൻ മുല്ലപ്പൂക്കളുടെ വൻശേഖരമാണെത്തിയത്. കസവുടയാടകളും ധാരാളം വിറ്റുപോയതായി കച്ചവടക്കാർ പറഞ്ഞു. തെരുവുകൾക്കും ഉദ്യാനങ്ങൾക്കും ഇന്ന് മലയാളം കസവിെൻറ കര വെക്കും.ഷാർജയിൽ താമസിക്കുന്ന ശീതൾ കേക്കുകൾകൊണ്ട് പൂക്കളമിട്ട് മാവേലിയെ സ്വീകരിക്കുമ്പോൾ വള്ളത്തിെൻറ അണിയത്ത് പൂക്കളം തീർത്താണ് ഗുരുവായൂർ സ്വദേശി രാഖി സുധീഷ് ഓണം ആഘോഷിക്കുന്നത്.സ്വന്തം തൊടിയിലെ പച്ചക്കറികളും പഴങ്ങളും കൊണ്ടാണ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന രാഖി ഓണസദ്യ ഒരുക്കുന്നത്.ബാച്ലർ മുറികളിലും ലേബർ ക്യാമ്പുകളിലും ഒരുക്കുന്ന സദ്യക്ക് ആറൻമുള വള്ളംകളിയുടെ ആരവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.