Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightത​ട​യാം... കുട്ടികളി​ൽ...

ത​ട​യാം... കുട്ടികളി​ൽ ല​ഹ​രി​ ഉ​പ​യോ​ഗം

text_fields
bookmark_border
ത​ട​യാം... കുട്ടികളി​ൽ ല​ഹ​രി​ ഉ​പ​യോ​ഗം
cancel

അ​ബൂ​ദ​ബി: കുട്ടിക​ളി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന്​ ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ൽ മാ​ർ​ഗ നി​ർ​ദേ​ശ​വു​മാ​യി യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ കൗ​ൺ​സി​ൽ, നാ​ഷ​ന​ൽ ഡ്ര​ഗ്​ പ്രി​വ​ൻ​ഷ​ൻ പ്രോ​ഗ്രാം എ​ന്നി​വ​യു​മാ​യി കൈ​കോ​ർ​ത്ത് മ​ന്ത്രാ​ല​യം​ മ​യ​ക്കു​മ​രു​ന്ന്​ പ്ര​തി​രോ​ധ ഗൈ​ഡ്​ പു​റ​ത്തി​റ​ക്കി. രാ​ജ്യ​ത്തെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ഗൈ​ഡ്​ വി​ത​ര​ണം ചെ​യ്ത​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടാ​തെ കൗ​മാ​ര​ക്കാ​ർ, യു​വാ​ക്ക​ൾ എ​ന്നി​വ​രെ​ക്കൂ​ടി ല​ക്ഷ്യം വെ​ച്ചാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ഗൈ​ഡ്​ പു​റ​ത്തി​റ​ക്കി​യ​ത്.

ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ആ​സ​ക്തി​യി​ലേ​ക്കും അ​മി​ത മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗം മ​ര​ണ​ത്തി​ലേ​ക്കും ന​യി​ക്കു​മെ​ന്ന്​​ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു ന​ൽ​കി. മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​​മ്പോ​ൾ അ​തി ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണ്. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ അ​ത്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ നി​യ​മ​പ​ര​മാ​യി കു​റ്റ​ക​ര​മാ​ണ്. കൂ​ടാ​തെ മ​യ​ക്കു​മ​രു​ന്ന്​ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും ആ​ൽ​ക്ക​ഹോ​ൾ പോ​ലു​ള്ള​വ​യു​മാ​യി ക​ല​ർ​ത്തു​ന്ന​തും ജീ​വ​ന്​ ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കും. കൂ​ടാ​തെ ഗു​രു​ത​ര​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ​ക്കും ഇ​ത്​ കാ​ര​ണ​മാ​കു​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

തെ​റ്റി​ദ്ധാ​ര​ണ അ​ക​റ്റ​ണം

വി​ഷാ​ദ​രോ​ഗം ചി​കി​ത്സി​ക്കാ​നും ശാ​രീ​രി​ക ക്ഷീ​ണം ഒ​ഴി​വാ​ക്കാ​നും ഊ​ർ​ജ​നി​ല വ​ർ​ധി​പ്പി​ക്കാ​നും ഓ​ർ​മ​ശ​ക്തി കൂ​ട്ടാ​നും മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്ക് ക​ഴി​യു​മെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​ണ്. ഇ​തി​നെ​തി​രെ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ആ​സ​ക്തി​യി​ലേ​ക്കും ഒ​ടു​ക്കം മ​ര​ണ​ത്തി​ലേ​ക്കു​മാ​ണ്​ ന​യി​ക്കു​ക​യെ​ന്ന് കു​ട്ടി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം.

വി​ദ്യാ​ർ​ഥി​ക​ളി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം നേ​ര​ത്തേ ക​ണ്ടെ​ത്താ​നും അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​തി​നെ​തി​രെ അ​വ​രെ ബോ​ധ​വ​ത്​​ക​രി​ക്കാ​നും മാ​താ​പി​താ​ക്ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം മ​യ​ക്കു​മ​രു​ന്ന്​ പ്രി​വ​ൻ​ഷ​ൻ ഗൈ​ഡി​ന്‍റെ വി​ത​ര​ണം എ​ല്ലാ സ്കൂ​ളു​ക​ളി​ലും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. നി​യ​മ​പ​ര​മാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നൊ​പ്പം ചി​കി​ത്സ, പു​ന​ര​ധി​വാ​സം എ​ന്നി​വ​യെ കു​റി​ച്ചും ഗൈ​ഡി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. മ​യ​ക്കു​മ​രു​ന്നി​ൽ നി​ന്ന്​ കു​ട്ടി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഏ​ഴ്​ ഘ​ട​ക​ങ്ങ​ളും ​ഗൈ​ഡി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്.

ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ശ്ര​ദ്ധി​ക്കാം

  • കു​ട്ടി​ക​ളി​ലെ പെ​ട്ടെ​ന്നു​ള്ള മാ​ന​സി​ക മാ​റ്റ​ങ്ങ​ൾ
  • അ​സാ​ധാ​ര​ണ​വും ആ​ക്ര​മ​ണാ​ത്മ​ക​വു​മാ​യ പെ​രു​മാ​റ്റ രീ​തി​ക​ൾ
  • പ​ഠ​ന​ത്തി​ലും മ​റ്റു​മു​ള്ള ശ്ര​ദ്ധ​ക്കു​റ​വ്​
  • സാ​മൂ​ഹി​ക​മാ​യ പെ​രു​മാ​റ്റ ദൂ​ശ്യ​ങ്ങ​ൾ
  • ഓ​ർ​മ ന​ഷ്​​പ്പെ​ടു​ക, ര​ക്ത​സ​മ്മ​ർ​ദം കു​റ​യു​ക, ച​ലി​ക്കാ​ൻ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വ​പ്പെ​ടു​ക

ല​ഹ​രി ഉ​പ​യോ​ഗം എ​ങ്ങ​നെ തി​രി​ച്ച​റി​യാം

  • വ്യ​ക്ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ അ​മി​ത​മാ​യ സം​സാ​ര​വും ഹൈ​പ്പ​ർ ആ​ക്ടി​വി​റ്റി​യും
  • ഓ​ർ​മ ന​ഷ്ട​പ്പെ​ടു​ക, യു​ക്തി​ര​ഹി​ത​മാ​യ ചി​ന്ത
  • താ​ടി​യെ​ല്ലു​ക​ൾ അ​സാ​ധാ​ര​ണ​മാ​യി ച​ലി​പ്പി​ക്കു​ക
  • ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ഭ്രാ​ന്ത​മാ​യ ചി​ന്ത​ക​ൾ കാ​ണി​ക്കു​ക, ആ​ക്ര​മ​ണ​പ​ര​മാ​യ പെ​രു​മാ​റ്റം
  • ഉ​റ​ക്ക​മി​ല്ലാ​യ്മ, ഉ​റ​ക്ക​ത്തി​ൽ അ​സ്വ​സ്ഥ​ത​ക​ൾ കാ​ണി​ക്കു​ക, ഹാ​ലൂ​സി​നേ​ഷ​ൻ പ്ര​ക​ടി​പ്പി​ക്കു​ക

ത​ട​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ

  • ല​ഹ​രി​ക്കെ​തി​രാ​യ ബോ​ധ​വ​ത്​​ക​ര​ണം: ല​ഹ​രി ഉ​പ​യോ​ഗം കൊ​ണ്ടു​ണ്ടാ​കു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ മാ​റ്റ​ങ്ങ​ൾ കു​ട്ടി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം
  • തു​റ​ന്ന ച​ർ​ച്ച: ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​തെ കു​ട്ടി​ക​ളു​മാ​യി അ​വ​രു​ടെ ആ​ശ​ങ്ക​ക​ളെ​ക്കു​റി​ച്ച് സ​മാ​ധാ​ന​പ​ര​മാ​യ ച​ർ​ച്ച​ക​ളി​ൽ ഏ​ർ​പ്പെ​ടു​ക
  • ശ​ക്ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ക, സ്നേ​ഹ​പൂ​ർ​വം പെ​രു​മാ​റു​ക: ക​രു​ത​ലും ആ​ശ​ങ്ക​യും പ്ര​ക​ടി​പ്പി​ക്കു​മ്പോ​ൾ വ്യ​ക്ത​മാ​യ ഗാ​ർ​ഹി​ക നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണം
  • പ്ര​ഫ​ഷ​ലു​ക​ളു​ടെ സ​ഹാ​യം തേ​ട​ണം: കു​ട്ടി​ക​ൾ​ സം​സാ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ചാ​ൽ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ സ​ഹാ​യം തേ​ട​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrensdrug addict
News Summary - Let's stop... the use of drugs in children
Next Story