ഷാര്‍ജയില്‍ ട്രെയിലറുകള്‍ക്ക് പുതിയ ലൈന്‍സന്‍സിങ് സംവിധാനം ആരംഭിച്ചു
text_fieldsഷാര്‍ജ: ട്രെയിലറുകളും സെമി ട്രെയിലറുകളും പുതിയ ലൈസന്‍സിങ് സംവിധാനം ഷാര്‍ജ പോലീസ് വ്യാഴാഴ്ച തുടങ്ങി. ലൈസന്‍സ് അനുവദിക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് സംവിധാനം അനുസരിച്ച്, ട്രെയിലറുകള്‍ക്കും സെമി ട്രെയിലറുകള്‍ക്കുമുള്ള നിയന്ത്രണം സംബന്ധിച്ച് അഭ്യന്തര മന്ത്രാലയം ആരംഭിച്ച പുതിയ യു.എ.ഇ സമ്പ്രദായത്തിന് അനുസൃതമായാണ് ഈ സംവിധാനമെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു.
റോഡ്, ട്രാഫിക് സുരക്ഷ വർധിപ്പിക്കാന്‍ എമിറേറ്റില്‍ കൂടുതല്‍ പരിശ്രമിക്കുന്നതാണ് ഈ നീക്കം. ഫിക്സഡ് പ്ളേറ്റ് നമ്പര്‍ അനുസരിച്ച് ട്രാക്റ്റര്‍, ട്രെയിലര്‍ എന്നിവയ്ക്കായി ഉടമസ്ഥാവകാശ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന നിരവധി പുതിയ രീതികള്‍ ഈ നവസംവിധാനം അവതരിപ്പിക്കുന്നു. ഇത്തരത്തിലുള്ള വാഹനങ്ങളുടെ പ്ളേറ്റ് നമ്പറുകള്‍ വശങ്ങളില്‍ കൂടി സ്ഥാപിക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുന്നു. അപകടങ്ങള്‍ നടക്കുമ്പോള്‍ മാത്രമായിരിക്കും ഇത്തരം വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. മറ്റുള്ള ഘട്ടങ്ങളില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങളെ എങ്ങനെ തരണം ചെയ്യണമെന്നതിനെ കുറിച്ച് അധികൃതര്‍ നിര്‍ദേശിക്കും. ട്രെയിലറുകള്‍, സെമി ട്രെയിലറുകള്‍, ട്രാക്റ്ററുകള്‍ എന്നിവക്കെല്ലാം സമാന നമ്പര്‍ പ്ലേറ്റുകളായിരിക്കും. ഇവ അധികൃതര്‍ക്ക് പെട്ടെന്ന് കാണതക്ക വിധത്തില്‍ വശങ്ങളില്‍ കൃത്യമായി സ്ഥാപിച്ചിരിക്കണമെന്ന് പുതിയ രീതി നിര്‍ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.