ആരാധനാലയങ്ങൾക്ക് ലൈസൻസ് നൽകുന്ന നിയമം; അവസാന ഘട്ടത്തിലെന്ന് സമിതി
text_fieldsഅബൂദബി:സഹിഷ്ണുതാ സംസ്കാരത്തിെൻറ ഉദ്ഘോഷണമായി യു. എ. ഇയിലെ ആരാധനാലയങ്ങൾക് ക് ലൈസൻസ് നൽകുന്നതിനുള്ള നിയമം അവസാന ഘട്ടത്തിലാണെന്ന് ദേശീയ ഉന്നത തലസഹിഷ്ണുതാ സമിതി വ്യക്തമാക്കി. ലൈസൻസ് ലഭിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും ഉൾക്കൊള്ളുന്നതാണ് പുതിയ നിയമം. യു. എ. ഇയിൽ ആചരിക്കുന്ന സഹിഷ്ണുതാ വർഷത്തിെൻറ ആദ്യ പകുതിയിൽ സഹിഷ്ണുതയുടെ ഏഴ് സ്തംഭങ്ങൾക്ക് അനുസൃതമായി ഇതിനകം രാജ്യത്ത് 1,400-ലധികം പ്രാരംഭ പ്രവർത്തന പദ്ധതികൾ നടപ്പാക്കി. ഇതിനു പുറമെ നയതന്ത്രകാര്യാലയങ്ങളുടെ നേതൃത്വത്തിൽ 45 ലധികം പദ്ധതികൾ മുൻകൈയെടുത്ത് നടപ്പാക്കിയതായും സമിതി ചൂണ്ടിക്കാട്ടി.
അടുത്ത അധ്യയന വർഷാരംഭം മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണത്തെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് സുപ്രീം ദേശീയ സഹിഷ്ണുത സമിതി ചെയർമാനും യു.എ.ഇ വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, സാംസ്കാരിക വൈജ്ഞാനിക വികസന മന്ത്രി നൂറ ബിന്ത് മുഹമ്മദ് അൽ കാബി, സാമൂഹിക വികസന മന്ത്രി ഹസ്സ എസ്സ ബുമൈദ്, പൊതുവിദ്യാഭ്യാസ സഹമന്ത്രി ജമീല അൽ മുഹൈരി, സഹ മന്ത്രിയും ദേശീയ മാധ്യമ കൗൺസിൽ ചെയർമാനുമായ ഡോ. സുൽത്താൻ അൽ ജാബർ, യുവജനകാര്യ സഹമന്ത്രി ഷമ്മ ബിന്ത് സുഹൈൽ ഫാരിസ് അൽ മസ്റൂഇ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.