ഡെലിവറി കമ്പനികൾക്ക് ലൈസൻസ്; അജ്മാനിൽ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
text_fieldsഅജ്മാന്: ഡെലിവറി കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. അന്തർദേശീയമായ മികച്ച രീതികളുമായി മുന്നോട്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പാക്കുന്നത്.
സ്ഥാപനങ്ങളുടെ നിലവാരം, ഡ്രൈവർമാരുടെ പരിശീലനം, ലൈസൻസിങ്, വാഹനങ്ങൾക്കും സൈക്കിളുകൾക്കും ലൈസൻസ് നൽകുന്നതിനുള്ള ആവശ്യകതകൾ, ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ ഡെലിവറി ബോക്സുകൾക്കുള്ള ആവശ്യകതകൾ, അവയുടെ സുരക്ഷ, ഗുണമേന്മ എന്നിവ പരിശോധിച്ച ശേഷമായിരിക്കും ഡെലിവറി വാഹനങ്ങള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ലൈസന്‍സ് നല്‍കുക.
ഉപഭോക്താക്കളുടെ സുരക്ഷ ആവശ്യകതകൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഉമർ മുഹമ്മദ് ലൂത്ത പറഞ്ഞു.
ഓപറേറ്റിങ് കമ്പനികൾ വാഹനങ്ങൾ അല്ലെങ്കിൽ ബൈക്കുകൾ വഴിയുള്ള സേവനങ്ങൾക്കും സ്മാർട്ട് ആപ്ലിക്കേഷനുകളിൽനിന്നും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിൽനിന്നും ലഭിക്കുന്ന ഓർഡറുകൾ കൈകാര്യം ചെയ്യുന്നതിനും അതോറിറ്റിയിൽനിന്ന് ലൈസൻസ് നേടണം.
അംഗീകാരം നേടാതെ വാഹനത്തിലുള്ള വസ്തുക്കൾ, മറ്റുള്ളവർക്ക് വിട്ടുകൊടുക്കുകയോ അത് നീക്കം ചെയ്യുകയോ ചെയ്യരുതെന്ന് അതോറിറ്റി നിര്‍ദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.