ലൈഫ് കോച്ചിങ് ബിരുദദാന ചടങ്ങ് നടത്തി
text_fieldsദുബൈ: സ്കൂള്‍ ഓഫ് ലൈഫ് സ്കില്‍സും ബിസോള് ഗ്ലോബലും ചേർന്ന് ലൈഫ് കോച്ച് ബിരുദദാന ചടങ്ങ് നടത്തി. ഗ്രാൻഡ് എക്സല്‍സിയര്‍ ബര് ദുബൈ ഹോട്ടലില്‍ നടന്ന ചടങ്ങ് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ.എം അബ്ബാസ് ഉദ്ഘാടനം ചെയ്തു.
ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പൽ പ്രമോദ് മഹാജന് മുഖ്യപ്രഭാഷണം നടത്തി. അലീഗഢ് മുസ്ലിം സര്‍വകലാശാല മുന്‍ ഫാക്കല്‍റ്റി ഹാഷിം റിഫായ്, സംരംഭകനും എ.ഐ സ്പെഷലിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ മുനീര്‍ അല്‍ വഫ, കോര്‍ണര്‍ സ്റ്റോണ്‍ ബിസിനസ് ഹെഡ് ബിജു തോമസ്, ബിസോള് ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ ജോണ്‍ തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സ്കൂള്‍ ഓഫ് ലൈഫ് സ്കില്‍സ് സ്ഥാപകയും ബിസോള് ഗ്ലോബല്‍ സി.ഒ.ഒയുമായ ഡോ. ലിസി ഷാജഹാൻ ബിരുദദാരികള്‍ക്ക് സന്ദേശങ്ങൾ കൈമാറി. ആധുനിക കാലത്ത് ലൈഫ് കോച്ചിങ്ങിന്റെ സാധ്യതകള്‍ വളരെ വലുതാണെന്ന് അവർ പറഞ്ഞു.
സാധാരണ കൗണ്‍സലിങ്, പരിശീലനം എന്നിവയില്‍ നിന്നു വ്യത്യസ്തമായി ജീവിതം എങ്ങനെ രൂപകൽപന ചെയ്യണമെന്നും വ്യക്തിത്വവികാസവും മാറ്റങ്ങളും കൊണ്ടുവന്ന് ജീവിതം എങ്ങനെ വിജയകരമാക്കിത്തീര്ക്കണമെന്നും കോച്ചിങ് നേടിയവരാണ് ലൈഫ് കോച്ചുമാര്‍. ആറു മാസത്തെ ലൈഫ് കോച്ചിങ് പ്രോഗ്രാം കഴിഞ്ഞ് ഈ മേഖലയിലേക്ക് പ്രവേശിക്കുന്ന 20 ലൈഫ് കോച്ചുമാരുടെ കോൺവൊക്കേഷന് ചടങ്ങാണ് നടന്നത്.
ഇവരില്‍ 12 പേരുടെ പ്രഥമ പുസ്തകങ്ങളുടെ പ്രകാശനവും ഇതോടൊപ്പം നടന്നു. നാസര്‍ ബേപ്പൂര്‍ പുസ്തക പ്രകാശനം നിര്‍വഹിക്കുകയും ഹാഷിം റിഫായ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. എം.ബിജു മലയില്‍ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.