Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോൺസുലേറ്റിന്‍റെ...

കോൺസുലേറ്റിന്‍റെ ഇൻഷുറൻസ്​​ പദ്ധതിക്ക്​ മികച്ച പ്രതികരണം

text_fields
bookmark_border
Life Insurance Scheme
cancel

ദു​ബൈ: യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ പ്ര​ഖ്യാ​പി​ച്ച ലൈ​ഫ്​ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ ഇ​തു​വ​രെ 5500 തൊ​ഴി​ലാ​ളി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച കോ​ൺ​സു​ലേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ക്‌​സ്‌​ട്രാ കോ ​ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ലൈ​ഫ്​ ഇ​ൻ​ഷു​റ​ൻ​സ് സ്കീ​മി​ൽ ചേ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഗ​ർ​ഗാ​ഷ്​ ഇ​ൻ​ഷു​റ​ൻ​സു​മാ​യി ചേ​ർ​ന്ന്​ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി കോ​ൺ​സു​ലേ​റ്റ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സ്വാ​ഭാ​വി​ക മ​ര​ണം സം​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശി​ക​ൾ​ക്ക്​ നി​ല​വി​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ്​ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ലൈ​ഫ്​ പ്രൊ​ട്ട​ക്ഷ​ൻ പ്ലാ​ൻ എ​ന്ന പേ​രി​ൽ​ പു​തി​യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. 37 ദി​ർ​ഹം മു​ത​ൽ 72 ദി​ർ​ഹം വ​രെ വാ​ർ​ഷി​ക പ്രീ​മി​യം ന​ൽ​കി പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാം. 37 ദി​ർ​ഹം പ്രീ​മി​യം അ​ട​ക്കു​ന്ന​വ​ർ​ക്ക്​ 35,000 ദി​ർ​ഹ​വും 50 ദി​ർ​ഹം പ്രീ​മി​യം അ​ട​ക്കു​ന്ന​വ​ർ​ക്ക്​ 50,000 ദി​ർ​ഹ​വും ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. 72 ദി​ർ​ഹ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ൽ 75,000 ദി​ർ​ഹ​മാ​ണ്​ ആ​നു​കൂ​ല്യം. അ​തോ​ടൊ​പ്പം സ്വാ​ഭാ​വി​ക മ​ര​ണ​മാ​യാ​ലും അ​പ​ക​ട​മ​ര​ണ​മാ​യാ​ലും മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ 12,000 ദി​ർ​ഹം വ​രെ​യു​ള്ള ചെ​ല​വ്​ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി വ​ഹി​ക്കും.

അം​ഗ​വൈ​ക​ല്യ​മു​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ ആ​നു​കൂ​ല്യം ല​ഭി​ക്കും. 18 മു​ത​ൽ 70 വ​യ​സ്സു​വ​രെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ക​മ്പ​നി​ക​ൾ​ക്കും തൊ​ഴി​ലു​ട​മ​ക​ൾ​ക്കും മാ​ത്ര​മാ​ണ്​ നി​ല​വി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ അ​വ​സ​രം. വ്യ​ക്തി​പ​ര​മാ​യി പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​നാ​വി​ല്ല.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ lifeprotect@gargashinusurance.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 0527172944/0526167787 എ​ന്ന ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം. 35 ല​ക്ഷം ഇ​ന്ത്യ​ക്കാ​ർ യു.​എ.​ഇ​യി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​തി​ൽ 65 ശ​ത​മാ​നം പേ​രും ബ്ലൂ ​കോ​ള​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ്. യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ വി​ഭാ​ഗ​മാ​ണി​ത്. 2022ൽ ​ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ 1750 മ​ര​ണ കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ ഏ​ക​ദേ​ശം ​1100 പേ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ്. 2023ൽ ​ആ​കെ ര​ജി​സ്റ്റ​ർ ചെ​യ്ത 1513 മ​ര​ണ​ങ്ങ​ളി​ൽ 1000 എ​ണ്ണം തൊ​ഴി​ലാ​ളി​ക​ളു​ടെ​താ​ണ്. ഇ​തി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​ക​വും മ​ര​ണ​കാ​ര​ണം സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Indian ConsulateLife Insurance SchemeU.A.E news
News Summary - Life Insurance Scheme announced by Dubai Indian Consulate
Next Story