എ.ബി.സി കാർഗോ കപ്പിൽ ലയൺസ് ആലത്തിയൂർ ജേതാക്കൾ
text_fieldsദുബൈ: റാസൽഖൈമ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച എ.ബി.സി കാർഗോ കപ്പ് വൺഡേ ക്രിക്കറ്റ് ടൂർണമെൻറിൽ ലയൺസ് ആലത്തിയൂർ ജേതാക്കളായി. അൽ ഫാരിസ് ഹീറോസ് റണ്ണർഅപ്പായി. വിജയികൾക്കുള്ള ട്രോഫികൾ എ.ബി.സി കാർഗോ റാസൽഖൈമ മാനേജർ ഷാഹിദ് വലിയകത്ത്, ഷെബിൻ കെ. ഷാജി എന്നിവർ ചേർന്ന് നൽകി.
റാസൽഖൈമ അൽ സലാഹു സ്പോർട്സ് കോംപ്ലക്സിൽ നടന്ന ടൂർണമെൻറിലെ മികച്ച കളിക്കാരനായി ഫർഹാൻ (ലയൺസ് ആലത്തിയൂർ), മികച്ച ബൗളറായി മുബഷിർ മുബു (അൽ ഫാരിസ് ഹീറോസ്), മികച്ച ബാറ്റ്സ്മാൻ ഫർഹാൻ (ലയൺസ് ആലത്തിയൂർ), മികച്ച വിക്കറ്റ് കീപ്പർ സമദ് (അൽ സലാഹ് സ്പോർട്സ് ടീം) എന്നിവരെ തിരഞ്ഞെടുത്തു.
കേരള ഹൈപ്പർ മാർക്കറ്റ് എം.ഡി എം.പി. അബൂബക്കർ, കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഹനീഫ പാനൂർ, അസീസ് പേരോട്, താജുദ്ദീൻ മർഹബ, നാസർ പൊന്മുണ്ടം, അയ്യൂബ് കോയക്കൻ, റഹീം ജൂലഫാർ, റാഷിദ് തങ്ങൾ, അസീസ് കൂടല്ലൂർ, ബാദുഷ അണ്ടത്തോട്, ഹസൈനാർ കൊഴിച്ചെന എന്നിവർ ചേർന്ന് ടൂർണമെൻറ് ഉദ്ഘാടനം നിർവഹിച്ചു.
ജില്ല ഭാരവാഹികളായ ശിഹാബ് തലക്കടത്തൂർ, ജാഫർ മണ്ണിങ്ങൽ, ഫൈസൽ ബാബു പാണക്കാട്, സലാം വെട്ടിച്ചിറ, കരീം ഹാജി, അസ്ലം അന്നാര, ഷാഫി വാളക്കുളം, റാഷിദ് കരിപ്പോൾ, നാസർ മൂർക്കനാട്, അബു പുനയൂർ, റംഷിദ് ഹെനാവി ഇലക്ട്രോണിക്സ്, മാമുക്കോയ അരക്കിണർ, ഷൗക്കത്ത് പൊട്ടച്ചോല, സാഹിർ മാഷ്, മുസ്തഫ പോട്ടൂർ, ഉമർ സലീം, സിദ്ദീഖ് കോട്ടക്കൽ, അബ്ദുസ്സലാം എടരിക്കോട്, ജഫ്സൽ തിരൂർ, സാലിഹ് തിരൂർ, ജബീഷ് തിരൂർ, കുഞ്ഞാലിക്കുട്ടി കൈനിക്കര, അഹ്മദ് കോഴിക്കോട് എന്നിവർ ടൂർണമെൻറിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.