ഗുവൈഫാത് കസ്റ്റംസ് കേന്ദ്രത്തിൽ 7,440 കുപ്പി മദ്യം പിടിച്ചു
text_fieldsഅബൂദബി: ലോഹക്കുഴലുകൾ കയറ്റിൽ ട്രക്കിൽ കടത്താൻ ശ്രമിച്ച 7,440 കുപ്പി മദ്യം അബൂദബി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചു. ഗുവൈഫാത് അതിർത്തി വഴി യു.എ.ഇയിൽനിന്ന് അയൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മദ്യമാണ് പിടിച്ചത്. ട്രക്കിലെ ചരക്ക് സംബന്ധിച്ച് ഒരു ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടർന്ന് ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്തു. തുടർന്ന് എക്സ്റേ സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പെട്ടികളിലാക്കി ഒളിപ്പിച്ച മദ്യക്കുപ്പികൾ കണ്ടെടുത്തു. ട്രക്ക് ഡ്രൈവറെയും മദ്യക്കുപ്പികളും കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
കസ്റ്റംസ് സെൻററുകളിൽ കാര്യക്ഷമമായ പരിശോധനക്ക് ഏറ്റവും പുതിയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ആക്ടിങ് ഡയറകട്ർ ജനറൽ മുഹമ്മദ് ഖദീം ആൽ ഹമേലി പറഞ്ഞു. കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് വിവിധ തരത്തിലുള്ള പരിശീലനം നൽകുന്നതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.