Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദ്ര​വീ​കൃ​ത പ്ര​കൃ​തി...

ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​കം; ജ​ർ​മ​ൻ ക​മ്പ​നി​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട് അ​ഡ്‌​നോ​ക്

text_fields
bookmark_border
LNG
cancel

അ​ബൂ​ദ​ബി: അ​ല്‍ റു​വൈ​സ് ഇ​ന്‍ഡ​സ്ട്രി​യ​ല്‍ സി​റ്റി​യി​ല്‍ വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന റു​വൈ​സ് ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​കം (എ​ല്‍.​എ​ന്‍.​ജി) പ​ദ്ധ​തി​ക്കു​വേ​ണ്ടി ജ​ര്‍മ​ന്‍ ക​മ്പ​നി​യാ​യ എ​സ്.​ഇ.​എ​ഫ്.​ഇ​യു​മാ​യി ദീ​ര്‍ഘ​കാ​ല വി​ല്‍ക്ക​ല്‍, വാ​ങ്ങ​ല്‍ ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച് അ​ഡ്‌​നോ​ക്.

അ​ഡി​പെ​ക് 2024 വേ​ദി​യി​ലാ​യി​രു​ന്നു 15 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​രാ​ര്‍ ഒ​പ്പു​വെ​ക്ക​ല്‍. പ്ര​തി​വ​ര്‍ഷം 10 ല​ക്ഷം ട​ണ്ണി​ന്‍റെ വി​ത​ര​ണ ക​രാ​റാ​ണ് അ​ഡ്‌​നോ​ക്കും എ​സ്.​ഇ.​എ​ഫ്.​ഇ​യു​മാ​യി ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​ത്. ക​രാ​ര്‍ പ്ര​കാ​രം 2028ന്‍റെ തു​ട​ക്ക​ത്തി​ല്‍ റു​വൈ​സ് എ​ല്‍.​എ​ന്‍.​ജി പ​ദ്ധ​തി​യി​ല്‍ നി​ന്നു​ള്ള എ​ല്‍.​എ​ന്‍.​ജി വി​ത​ര​ണം തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി റു​വൈ​സ് എ​ല്‍.​എ​ന്‍.​ജി പ​ദ്ധ​തി​യി​ലൂ​ടെ പ്ര​തി​വ​ര്‍ഷം 70 ല​ക്ഷം ട​ണ്ണി​ല​ധി​കം വി​ത​ര​ണം ചെ​യ്യാ​നാ​ണ്​ ദീ​ര്‍ഘ​കാ​ല ക​രാ​റു​ക​ളി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ജ​ര്‍മ​നി​യു​ടെ ഊ​ര്‍ജ വി​ത​ര​ണ​ത്തി​ലെ നാ​ലി​ലൊ​ന്നി​ല്‍ കൂ​ടു​ത​ലും പ്ര​കൃ​തി​വാ​ത​ക​മാ​ണെ​ന്നും എ​സ്.​ഇ.​എ​ഫ്.​ഇ ക​രാ​റി​ലൂ​ടെ ജ​ര്‍മ​നി​യു​ടെ ഊ​ര്‍ജ സു​ര​ക്ഷ​ക്ക് പി​ന്തു​ണ ന​ല്‍കാ​നാ​വു​ന്ന​തി​ല്‍ ത​ങ്ങ​ള്‍ സ​ന്തു​ഷ്ട​രാ​ണെ​ന്നും അ​ഡ്‌​നോ​ക്കി​നു കീ​ഴി​ലെ ഡൗ​ണ്‍സ്ട്രീം ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ്​ എ​ക്‌​സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഫാ​ത്തി​മ അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു.

കാ​ര്‍ബ​ണ്‍ തീ​വ്ര​ത കു​റ​ഞ്ഞ ലോ​ക​ത്തി​ലെ ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​ക നി​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ റു​വൈ​സ് എ​ൽ.​എ​ൻ.​ജി പ്ലാ​ന്‍റ്​ ഈ ​ക​രാ​റി​ലൂ​ടെ ശു​ദ്ധോ​ര്‍ജ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ​ശ്ചി​മേ​ഷ്യ​യി​ലെ​യും ആ​ഫ്രി​ക്ക റീ​ജ്യ​നി​ലെ​യും പ്ര​ഥ​മ എ​ല്‍.​എ​ന്‍.​ജി ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യാ​ണ് മാ​റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LNGUAE NewsADNOCGerman Company
News Summary - Liquified natural gas- ADNOC signs agreement with German company
Next Story