Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാ​ഹി​ത്യ സൃ​ഷ്ടി​ക​ൾ...

സാ​ഹി​ത്യ സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ക്കു​ന്നു

text_fields
bookmark_border
books
cancel

ദു​ബൈ: മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി / മ​ല​യാ​ളി റൈ​റ്റേ​ഴ്സ് ഫോ​റം ജി.​സി.​സി​യി​ലെ എ​ഴു​ത്തു​കാ​ർ​ക്കാ​യി ക​ഥ, ക​വി​ത, ലേ​ഖ​ന മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു. ‘സ​മ​കാ​ലീ​ന രാ​ഷ്ട്രീ​യ​വും ഇ​ന്ത്യ​യു​ടെ ഭാ​വി​യും’ എ​ന്ന​താ​ണ് ലേ​ഖ​ന വി​ഷ​യം. ചെ​റു​ക​ഥ, ക​വി​ത എ​ന്നി​വ​ക്ക്​ പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ളി​ല്ല. ചെ​റു​ക​ഥ അ​ഞ്ച് പേ​ജി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. അ​ച്ച​ടി / ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ക​രു​ത്. ര​ച​ന മൗ​ലി​ക​മാ​യി​രി​ക്ക​ണം. ര​ച​യി​താ​വി​ന്റെ പേ​ര് സൃ​ഷ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​ത്.

ര​ച​യി​താ​വി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​കം സൃ​ഷ്ടി​യോ​ടൊ​പ്പം അ​യ​ക്ക​ണം. കൂ​ടാ​തെ ജി.​സി.​സി​യി​ൽ താ​മ​സ​ക്കാ​ര​നാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള നി​യ​മാ​നു​സൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ കോ​പ്പി സൃ​ഷ്ടി​യോ​ടൊ​പ്പം ല​ഭ്യ​മാ​ക്ക​ണം.

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പ്രാ​യ​പ​രി​ധി​യി​ല്ല. ഒ​രാ​ളി​ൽ നി​ന്ന് ഒ​ന്നി​ൽ കൂ​ടു​ത​ൽ ക​ഥ​യോ, ക​വി​ത​യോ, ലേ​ഖ​ന​മോ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. സൃ​ഷ്ടി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2024 ആ​ഗ​സ്റ്റ് 30 ആ​ണ്. വി​ജ​യി​ക​ൾ​ക്ക് പ്ര​ശ​സ്തി​പ​ത്ര​വും ശി​ൽ​പ​വും ന​ൽ​കു​ന്ന​താ​യി​രി​ക്കും. സൃ​ഷ്ടി​ക​ൾ mrfcontest24@gmail.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ പി.​ഡി.​എ​ഫ്​ ഫോ​ർ​മാ​റ്റി​ൽ അ​യ​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് +919539885000, +971554892607 എ​ന്നീ വാ​ട്സ് ആ​പ് ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Literary
News Summary - Literary works are invited
Next Story