‘സാദരം എം.ടിക്ക്’; ചുറ്റുവട്ടം സാഹിത്യ ചർച്ച സംഘടിപ്പിച്ചു
text_fieldsഅബൂദബി: എഴുത്തുകാരൻ എന്നനിലയിൽ കാലാനുവർത്തിയായി വായിക്കപ്പെടുന്നതാണ് എം.ടിയുടെ രചനകളെന്ന് സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് കോട്ടക്കൽ മുരളി. നവതി ആഘോഷിക്കുന്ന എം.ടി. വാസുദേവൻ നായർക്ക് ആദരവർപ്പിച്ച് കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച ചുറ്റുവട്ടം സാഹിത്യ ചർച്ചയിൽ ‘സാദരം എം.ടിക്ക്’ എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘എം.ടിയുടെ എഴുത്തും ജീവിതവും’ എന്ന വിഷയത്തിൽ എഴുത്തുകാരി ഹണി ഭാസ്കരൻ സംസാരിച്ചു. എം.ടിയുടെ കുടുംബാംഗം എം.ടി. റാണി കൂടല്ലൂരിലെ ജീവിതത്തെ കുറിച്ച് സംസാരിച്ചു. ‘എം.ടിയുടെ സിനിമകൾ’ എന്ന വിഷയത്തിൽ നാടകപ്രവർത്തകൻ ശ്രീജിത് കാഞ്ഞിലശ്ശേരി പ്രഭാഷണം നടത്തി. ചർച്ചയിൽ സഫറുള്ള പാലപ്പെട്ടി, സുനീർ, മുഹമ്മദ് അലി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി, കെ.എസ്.സി സാഹിത്യവിഭാഗം സെക്രട്ടറി റഫീഖ് അലി പുലാമന്തോൾ, സുബാഷ് മടയ്ക്കാവ് എന്നിവർ സംസാരിച്ചു. കെ.എസ്.സി സെക്രട്ടറി സത്യൻ അധ്യക്ഷനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.