ലിറ്റിൽഫ്ലവർ ഇംഗ്ലീഷ് സ്കൂൾ ‘വെൽനസ് ഒളിമ്പിക്സ്’ സംഘടിപ്പിച്ചു
text_fieldsദുബൈ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ പശ്ചാത്തലത്തിൽ ലിറ്റിൽഫ്ലവർ ഇംഗ്ലീഷ് സ്കൂൾ കുട്ടികൾക്കായി വെൽനസ് ഒളിമ്പിക്സ് സംഘടിപ്പിച്ചു.
കിന്റർഗാർട്ടൻ സ്പോർട്സ് ഡേയോട് അനുബന്ധിച്ചാണ് ചടങ്ങ് ഒരുക്കിയത്. ‘വെൽനസ് ഒളിമ്പിക്സ്’ ശാരീരിക ആരോഗ്യം മാത്രമല്ല, വൈകാരികവും മാനസികവും സാമൂഹികവുമായ നന്മയും പ്രോത്സാഹിപ്പിക്കുന്നതായി ചടങ്ങിൽ സംസാരിച്ച സ്കൂൾ പ്രിൻസിപ്പൽ ആനി മാത്യു പറഞ്ഞു. ഐക്യത്തിന്റെയും സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണിത്.
ചെറുപ്പം മുതലേ സാമൂഹിക ബോധവും ആഗോള പൗരത്വവും വളർത്തിയെടുക്കുകയാണിത് ലക്ഷ്യംവെക്കുന്നത് -അവർ കൂട്ടിച്ചേർത്തു.സ്കൂൾ അഡ്മിനിസ്ട്രേറ്റർ തഖിയ ഉസ്മാൻ, കിന്റർഗാർട്ടൻ സൂപ്പർവൈസർ സഫീന ഇബ്രാഹിം എന്നിവരും ചടങ്ങിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.